കണ്ണൂരില്‍ ബോംബ് സ്ഫോടനം: ഏഴു പേര്‍ക്ക് പരിക്ക്

Malayalam News, National News, Kerala News, International News, Sports News, Entertainment, Stock Newsപാനൂര്‍: കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍പരിധിയിലെ പാറാട് ടൗണിലെ പെട്രോള്‍ പമ്പിനു സമീപമുളള താഴെവയലില്‍ ബോംബു സ്‌ഫോടനം. ഇന്നലെ രാത്രി ഒമ്പതരയോടുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഉഗ്രസ്‌ഫോടനത്തില്‍ രണ്ടുപേരുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു.

രണ്ടുപേര്‍ക്ക് ഗുരുതരമാണ്. ഇവരെ പത്തുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ജാസിന്‍, മുനവിര്‍, അഫ്‌സല്‍, മുഹമ്മദ് എന്നിവരെയാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.

പരിക്കേറ്റ മറ്റുളളവര്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവര്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ബോംബുനിര്‍മാണത്തിനിടയിലോ, താഴെവയലില്‍ ഒളിപ്പിച്ച ബോംബ് മാററുന്നതിനിടയിലോയാണ് ഉഗ്രശബ്ദത്തില്‍ സ്‌ഫോടനമുണ്ടായത്.

ഇതിനെ കുറിച്ചുകൂടുതല്‍ വ്യക്തത വന്നിട്ടില്ല. ഇതിനുതൊട്ടടുത്താണ് പാറാട് മുസ്ലീം ലീഗ് ഓഫീസായി പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക മന്ദിരം. മുസ്ലീംലീഗിന് സ്വാധീനമുളള പ്രദേശമാണിത്.  പാനൂര്‍ സി.ഐ ജയന്‍ ഡൊമനിക്ക്, കൊളവല്ലൂര്‍ എസ്.ഐ. ഫായിസ് അലി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post