തലശേരി: കവര്‍ച്ച ലക്ഷ്യമിട്ട് ഗള്‍ഫുകാരനെ ഡല്‍ഹിയില്‍ വെടിവച്ചുകൊന്ന കേസില്‍ ഉത്തരേന്ത്യന്‍ സ്വദേശികളായ രണ്ടുപേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മാഹി അഴിയൂര്‍ പൂഴിത്തറ കൈസ നിവാസില്‍ കെ. എം ഷമീറിനെ(38) വധിച്ച കേസില്‍ ഉത്തരേന്ത്യന്‍ സ്വദേശികളായ അനില്‍(25), മനീഷ്(29) എന്നിവരെയാണ് ഡല്‍ഹി ദ്വാരക സെഷന്‍സ് കോടതി ജഡ്ജ് ശിക്ഷിച്ചത്.
2008 ഒക്ടോബര്‍ പത്തിന് പുലര്‍ചെ രണ്ടിനാണ് കൊലപാതകം. ഗള്‍ഫില്‍ ബിസിനസുകാരനായ ഷമീര്‍ അഹ്മദാബാദില്‍ നിന്നും വിമാനത്തില്‍ ഡല്‍ഹിയില്‍ ഇറങ്ങി ടാക്സിയില്‍ സഞ്ചരിക്കവെയാണ് മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി വെടിവച്ചുകൊന്നത്. അഞ്ചുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി. മാഹിയിലെ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥന് കെ. അബ്ദുര്‍ റഹ്മാന്റെ മകനാണ് ഷമീര്‍.
Keywords: Shot dead case: culprits get life imprisonment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment