ധനകാര്യ സ്ഥാപനങ്ങളിലെ പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന


കണ്ണൂര്‍: ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളിലെ പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി ജില്ലാതല ബാങ്കിംഗ് അവലോകനസമിതി യോഗത്തില്‍ അറിയിച്ചു. 30.6.2013ല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുപ്പത്തിയഞ്ചു ശതമാനം വര്‍ദ്ധിച്ച് 5089 കോടി രൂപയായി പ്രവാസിനിക്ഷേപം മാറി.

ജില്ലയിലെ മൊത്തം നിക്ഷേപം 14,602 കോടിരൂപയാണ്. മൊത്തം വായ്പ 10,089 കോടിയായി വര്‍ദ്ധിച്ചു. വായ്പാനിക്ഷേപ അനുപാതം 69 ശതമാനമാണ്. മുന്‍ഗണനാവിഭാഗം വായ്പ മൊത്തം വായ്പയുടെ 70 ശതമാനം വരും. കാര്‍ഷിക വായ്പയായി 3,506 കോടി രൂപയാണ് നല്‍കിയിട്ടുളളത്. 30.6.2003ല്‍ അവസാനിച്ച ഒന്നാം പാദത്തില്‍ ജില്ലയിലെ ധനകാര്യസ്ഥാപനങ്ങള്‍ക്ക് വായ്പാവിതരണ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ല. വാര്‍ഷിക ലക്ഷ്യത്തിന്റെ പതിനാറു ശതമാനമാണ് വിതരണം ചെയ്യാന്‍ കഴിഞ്ഞത്. മൊത്തം വായ്പയായി 1620 കോടി രൂപയും കാര്‍ഷിക വായ്പയായി 291കോടി രൂപയുമാണ് വിതരണം ചെയ്തതത്.

യോഗത്തില്‍ ജില്ലാതല അവലോകന സമിതി ചെയര്‍മാന്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ അദ്ധ്യക്ഷത വഹിച്ചു. എല്ലാബാങ്കുകളും അതത് പാദങ്ങളിലെ വായ്പാവിതരണ ലക്ഷ്യം കൈവരിക്കണമെന്നും ചെറുകിട സംരഭകര്‍ക്കുളള വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ഡി.ജി.എം എസ്. ഗണേശന്‍ മുഖ്യപ്രഭാഷണം നടത്തി. നബാര്‍ഡ് എ.ജി. എം പി. ദിനേശ് വായ്പാവിതരണ അവലോകനം അവതരിപ്പിച്ചു. ലീഡ് ഡിസ്ട്രിക് മാനേജര്‍ വി. എസ് ജയറാം സ്വാഗതവും ലീഡ് ബാങ്ക് ഓഫീസര്‍ ഒ.കെ ചിത്തരജ്ഞന്‍ നന്ദിയും പറഞ്ഞു.

Keywords: Investment of expatriates in financial establishments increase, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post