താണയിലെ അപ്പാര്‍ട്ട്‌മെന്റ് കുത്തിത്തുറന്ന് 3,92,000 രൂപയും ടി.വിയും ലാപ് ടോപ്പും കവര്‍ന്നു

കണ്ണൂര്‍: താണയിലെ അപ്പാര്‍ട്ട്‌മെന്റ് കുത്തിത്തുറന്ന് 3,92,000 രൂപയും 27 ഇഞ്ച് എല്‍.സി.ഡി ടി.വിയും ലാപ് ടോപ്പും കവര്‍ന്നു. താണ കരുവളളി കാവിന് തൊട്ടടുത്തെ സൈനല്‍ അപ്പാര്‍ട്ട് മെന്റിന്റെ ഒന്നാം നിലയിലെ ബി വണ്‍ ഫ്‌ളാറ്റിലാണ് വന്‍കവര്‍ച്ച നടന്നത്. കണ്ണൂര്‍ ആനന്ദ് ടാക്കീസിന് സമീപത്തെ സല്‍മ പ്‌ളാസ കെട്ടിടഉടമ അമ്മാക്കസിലെ എം. അബ്ദുല്‍ സലാമാണ് അപ്പാര്‍ട്ട് മെന്റില്‍ താമസിക്കുന്നത്.

കഴിഞ്ഞ 15ന് എര്‍ണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.പുറകുവശത്തെ ബാല്‍ക്കണിയിലെ ഡോര്‍ തുറന്നാണ് മോഷ്ടാവ് അകത്തേക്ക് കയറിയത്. മേശവലിപ്പിനകത്തുണ്ടായിരുന്ന പണമാണ് മോഷ്ടിച്ചത്.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
robbery

അബ്ദുല്‍ സലാം മുന്‍വൈരാഗ്യമുളള ഒരുവ്യക്തിയെ സംശയിക്കുന്നതായി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വാഹനബ്രോക്കറായ ഈവ്യക്തിയുമായി ഇയാള്‍ സ്വരചേര്‍ച്ചയില്ലല്ലെന്ന് പൊലീസ് പറഞ്ഞു. ഇതാണ് സംശയത്തിനിടയാക്കുന്നത്. ടൗണ്‍ എസ്. ഐ സുനില്‍കുമാറും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: Kerala, Kannur, Laptop, Cash, TV. Robbery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post