സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍ തട്ടിക്കൊണ്ടുപോയ വൃദ്ധന്‍ ഗുരുതരനിലയില്‍

കണ്ണൂര്‍: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍ കാറില്‍ തട്ടിക്കൊണ്ടുപോയ വൃദ്ധന്റെ നില ഗുരുതരമായി തുടരുന്നു. ഉളിക്കല്‍ കാതുവപറമ്പിലെ അനന്തനാ(91)ണ് അത്യാസന്ന നിലയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം മകന്‍ ഉളിക്കല്‍ കതുവാപറമ്പിലെ സുരേന്ദ്രനാണ് അബോധവാസ്ഥയിലുളള പിതാവിനെ ബന്ധുവീട്ടില്‍ നിന്നും കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ സുരേന്ദ്രന്റെ വീടുവളഞ്ഞ് അനന്തനെ മോചിപ്പിക്കുകയും ഇരിട്ടി അമലാശുപത്രിയിലും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Father


സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ഏറെ നാളായി കിടപ്പിലായ അനന്തന്‍ വായയിലുടെ കയറ്റിയ ട്യൂബ് വഴി ദ്രവരൂപത്തിലുളള ആഹാരം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മലദ്വാരം വഴി ട്യൂബ് കയറ്റിയാണ് ഇയാളുടെ വിസര്‍ജ്യം പുറത്തുവിടുന്നത്.

വിളമന പെരിങ്കരിയിലെ ഒറ്റിയാന്‍ തങ്കമ്മയുടെ വീട്ടില്‍ അതിക്രമിച്ചുകയറി തങ്കമ്മയെയും മകന്‍ വിജിതയെയും ഭീഷണിപ്പെടുത്തിയാണ് സുരേന്ദ്രന്‍ പിതാവിനെ ട്യൂബുകള്‍ നീക്കം ചെയ്തു കാറില്‍ കയറ്റി തന്റെ വീട്ടിലെത്തിച്ചത്.പിതാവിന്റെ പേരിലുളള അഞ്ചേക്കര്‍ ഭൂമിയെ കുറിച്ചുളള തര്‍ക്കമാണ് പ്രകോപനത്തിനു കാരണം.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post