വീരജവാന്‍മാരുടെ വിധവകളെ ഡി.എസ്.സി ആദരിച്ചു

കണ്ണൂര്‍: യുദ്ധഭൂമിയിലും രാജ്യസുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നതിനിടെയും വീരമൃത്യു വരിച്ച സൈനികരുടെ വിധവമാരെ കണ്ണൂര്‍ ഡിഎസ്‌സിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. കണ്ണൂര്‍ ഡിഎസ്‌സി കേന്ദ്രത്തില്‍ ആര്‍മി വൈഫ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വീര്‍ നാരിസ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സ്‌റ്റേഷന്‍ കമാന്‍ഡന്റ് കേണല്‍ ദീപക് ശര്‍മ ഉദ്ഘാടനം ചെയ്തു.
Soldiers wife


വീരമൃത്യു വരിച്ച സൈനികരുടെ വിധവകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇവര്‍ക്കായി പ്രത്യേക ആരോഗ്യ പരിപാടി എന്നിവആരംഭിച്ചിട്ടുണ്ട്. സൈനികരുടെ ആശ്രിതര്‍ക്കായി പുതിയക്ഷേമാനുകൂല്യങ്ങള്‍ നടപ്പാക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനും ബോധവത്കരണത്തിനുമുള്ള പരിപാടികളും സംഘടിപ്പിക്കും.

രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഓരോ സൈനികനും രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്നു ദീപക് ശര്‍മ പറഞ്ഞു. സൈനികരുടെ ത്യാഗനിര്‍ഭരമായ സേവനത്തെയും അവരുടെ ബന്ധുക്കളെയും രാജ്യവും സേനയും എന്നും അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്. മരമണടഞ്ഞ സൈനികരുടെ കുടുംബങ്ങള്‍ക്ക് എന്നും കൈത്താങ്ങായി സേനയുണ്ടാകുമെന്നും കേണല്‍. ദീപക് ശര്‍മ പറഞ്ഞു.

24 പേരെയാണ് ബുധനാഴ്ത നടന്ന ചടങ്ങില്‍ ആദരിച്ചത്. കേണല്‍ ദീപക് ശര്‍മയുടെ ഭാര്യയും ആര്‍മി വൈഫ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഓലിക ശര്‍മ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഓലിക ശര്‍മ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സാരിയും 40000 രൂപയും അടങ്ങുന്നതായിരുന്നു സമ്മാനം. കേണല്‍ രവീന്ദ്‌റന്‍ സ്വഗതം പറയുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു.

Keywords: Kerala, Kannur, DSC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post