ഡി.സി.സിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സ്മൃതിസന്ധ്യ സംഘടിപ്പിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ പൊലീസ് മൈതാനിയില്‍ സ്വാതന്ത്ര്യ സ്മൃതിസന്ധ്യ സംഘടിപ്പിച്ചു. ഒരേ സമയം അറുപത്തിയേഴ് കതിനാ വെടികളുടെ മുഴക്കത്തിനൊപ്പം അത്രയും ത്രിവര്‍ണ്ണപതാകകള്‍ആകാശത്തേയ്ക്കുയര്‍ന്നു.

67 കോണ്‍ഗ്രസ് പതാകകള്‍ കെ. പി. സി. സി, ഡി. സി. സി .ഭാരവാഹികളാണ് ഉയര്‍ത്തിയത്. ജവഹര്‍ബാലജനവേദി, കെ. എസ്. യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ് തുടങ്ങി പോഷകസംഘടനകളുടെ നേതാക്കളും സേവാദള്‍ വളണ്ടിയര്‍മാരും ഓരോ കൊടിമരത്തിനു ചുറ്റിലും നിന്ന് സ്മൃതി സന്ധ്യയ്ക്ക് മാറ്റു കൂട്ടി.

DCC

ഡി. സി. സി. പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. സണ്ണിജോസഫ് എം. എല്‍.,എ, എ. പി. അബ്ദുള്ളക്കുട്ടി എം. എല്‍. എ, കെ. പി. സി. സി. ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണന്‍, വി. എ. നാരായണന്‍, സജീവ് ജോസഫ്, സുമാ ബാലകൃഷ്ണന്‍, മുന്‍ കെ. പി. സി. സി. സെക്രട്ടറി സതീശന്‍ പാച്ചേനി, കെ. പി .സി .സി. നിര്‍വ്വാഹക സമിതി അംഗങ്ങളായ എം. നാരായണന്‍ കുട്ടി, കെ. സി .കടമ്പൂരാന്‍, പ്രൊഫ. എ. ഡി. മുസ്തഫ, വി. കുഞ്ഞികൃഷ്ണന്‍ നായര്‍, ഒ. നാരായണന്‍, ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം. അബ്ദുർ റഹ്മാന്‍, ഡി. സി. സി. ഭാരവാഹികളായ സജീവ് മാറോളി, വി. എന്‍. എരിപുരം, കെ. പ്രമോദ്, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ. ടി ഒ മോഹനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, DCC, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post