കണ്ണൂര്‍: ആയുസിന്റെ വലുപ്പം പരിശോധിക്കണോ..? ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്ര ചെയ്താല്‍ മതി. നേരത്തെ ഷവര്‍മ്മകഴിച്ചാല്‍ പരലോകം കാണാമെന്നതാണെങ്കില്‍ ഇപ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കഴിച്ചാല്‍ മതിയെന്നായി.
കഴിഞ്ഞ ദിവസം ജയ്പൂര്‍എറണാകുളം മരുസാഗര്‍ എക്‌സ്പ്രസില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തലനാരിഴയ്ക്കാണ് വന്‍ ഭക്ഷ്യദുരന്തമൊഴിവായത്. അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് റെയില്‍വെ പാന്‍ട്രികാറുകളില്‍ ആഹാരം പാകംചെയ്യുന്നത്. കേടായവസ്തുക്കള്‍ ഇതിനായി യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. കക്കൂസുകളില്‍ പോലും ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലമാണിത്.
ഇരട്ടിയോളം വില നല്‍കി ഗത്യന്തരമില്ലാതെ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിതിന്നുവര്‍ക്കാണ് ഈ ഗതികേട്. കക്കൂസുകളില്‍ പോലും ചായതിളിപ്പിക്കുന്ന പാന്‍ട്രികാറുകളിലെ തൊഴിലാളികള്‍ ശുചിത്വം എന്നവാക്ക് ഇതുവരെ കേട്ടിട്ടുകൂടിയില്ല.
12978 നമ്പര്‍ മരുസാഗര്‍ എക്‌സ്പ്രസിലെ പാന്‍ട്രി കാര്‍ നടത്തിപ്പുകാര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന വസ്തുത കൂടി പുറത്തുവന്നതോടെ റെയില്‍വെ അനാസ്ഥയുടെ ഭീകരമുഖം പുറത്തുവന്നിരിക്കുകയാണ്. കേരളത്തിലൂടെ ഓടുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നത് പുത്തന്‍ സംഭവമൊന്നുമല്ല. അന്നൊക്കെ കര്‍ശനനടപടിയെടുക്കാതെ കണ്ണടച്ചിരുട്ടാക്കിയ റെയില്‍വെ അധികൃതരുടെ നടപടിയാണ് മരുത് സാഗറില്‍ഭക്ഷ്യദുരന്തം ആവര്‍ത്തിക്കാന്‍കാരണം.
2010 മെയ് 18ന് നിസാമുദ്ദീന്‍എറണാകുളം എക്‌സ്പ്രസ്സില്‍ വിഷബാധമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട്ടുവച്ച് പത്തൊന്‍പത് യാത്‌റക്കാരെ ആശുപത്‌റിയില്‍ പ്‌റവേശിപ്പിച്ചിരുന്നു. പോലിസ് കേസെടുത്തതല്ലാതെ റെയില്‍വേയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.
വകുപ്പുണ്ട് നടപടിയില്ല

വിഷാംശമുള്ള ഭക്ഷണം വിറ്റാല്‍ ശിക്ഷിക്കാന്‍ ഒട്ടേറെ വകുപ്പുകളുണ്ടെങ്കിലും ഇതുവരെ റെയില്‍വെ അധികൃതര്‍ ചെറുവിരലനക്കിയിട്ടില്ല. സാധാരണഗതിയില്‍ ഇത്തരം വിഷപദാര്‍ത്ഥങ്ങള്‍ വിറ്റാല്‍ ഐ.പി.സി. 273 പ്‌റകാരം ആറുമാസം തടവും ആയിരം രൂപ പിഴയുമാണ് ശിക്ഷ.എന്നാല്‍, ട്രെയിനുകളില്‍ വിഷബാധയുള്ള ഭക്ഷണം വിളമ്പിയാല്‍ ട്രെയിനിനുളളില്‍ ബോധപൂര്‍വം സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചെന്ന പേരില്‍ ഐ.പി.സി. 153 പ്‌റകാരം അഞ്ചുവര്‍ഷം തടവു ശിക്ഷയ്ക്കുളള വകുപ്പ് കൂടി പോലിസ് ചേര്‍ക്കും. ഇതൊക്കെ പുല്ലായി കണ്ട് കോടതിയില്‍നിന്ന് ജാമ്യം നേടി പുറത്തിറങ്ങി കാ?റ്ററിംഗ് സര്‍വീസ് തുടരുന്ന ഏജന്‍സി ഉടമകള്‍ വീണ്ടും പഴയപണി തന്നെ ചെയ്യും.
ഇവര്‍ക്കെതിരേ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍റെയില്‍വെ അധികൃതര്‍ സ്വീകരിക്കാത്തത് ഒത്തുകളിയാണെന്നാണ് യാത്രക്കാരുടെ ആരോപണം.
ഇവര്‍ക്കെതിരേ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍റെയില്‍വെ അധികൃതര്‍ സ്വീകരിക്കാത്തത് ഒത്തുകളിയാണെന്നാണ് യാത്രക്കാരുടെ ആരോപണം.
Keywords: Kerala, Kannur, Train, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment