സി.പി.എം-ബി.ജെ. പി സംഘര്‍ഷം: 50 പേര്‍ക്കെതിരെ കേസ്

അഴീക്കോട്: വന്‍കുളത്തു വയലിലെ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ വളപട്ടണം പൊലീസ് അമ്പതുപേര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച വൈകിട്ടാണ് ആക്രമമുണ്ടായത്.

രക്ഷാബന്ധന്‍ ദിവസം രാഖികെട്ടി സ്‌കൂളിലെത്തിയ ഒരുവിഭാഗം വിദ്യാര്‍ത്ഥികളെ എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയുംരാഖി അഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുക്കുകയായിരുന്നു. സ്‌കൂളിനു പുറത്തുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
Clash

ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകരായ രാമചന്ദ്രന്‍, സുധാകരന്‍, സജീഷ്,ബാബു, സന്ദീപ്, രഞ്ജിത്ത്, റിജേഷ്, ശിവദാസന്‍, മിഥുന്‍, അജിനാസ്, ജിതിന്‍, രാഗേഷ്, അശോകന്‍ തുടങ്ങി കണ്ടാലറിയുന്ന അമ്പതുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Keywords: Kerala, Kannur, Azhikode, CPM, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post