മഴവീണ്ടും കലിതുളളി

കണ്ണൂര്‍: കര്‍ക്കിടകവാവിന്റെ തലേന്ന് കലിതുളളിയ മഴ കിടപ്പാടങ്ങള്‍ തകര്‍ക്കുന്നു. തിങ്കളാഴ്ച രാവിലെ ആറരമുതല്‍ പെയ്തുതുടങ്ങിയ കനത്ത മഴ ജില്ലയില്‍ ദുരിതങ്ങളുടെ വേലിയേറ്റമുണ്ടാക്കി.

കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായ വെളളക്കെട്ടാണ് അനുഭവപ്പെട്ടത്. തകര്‍ന്ന റോഡുകള്‍പുഴകളും തടാകങ്ങളുമായപ്പോള്‍ സ്‌കൂള്‍ കുട്ടികളടക്കമുളളവര്‍ അരയോളം വെളളത്തില്‍ കഷ്ടപ്പെട്ട് കരകയറി. കണ്ണൂര്‍ തെക്കിബസാറില്‍ ഓവുചാലുകള്‍ നിറഞ്ഞുകവിഞ്ഞു. മലിനജലം റോഡിലൂടെ പരന്നൊഴുകി.
House collapsed, Kannur


മലയോരമേഖലയില്‍ ഇടമുറിയാതെ പെയ്ത മഴകാരണം നദികള്‍ നിറഞ്ഞൊഴുകി. കൊട്ടിയൂര്‍, ആറളം ഭാഗങ്ങള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലാണ്. മഴകനത്തതിനെ തുടര്‍ന്ന് കണ്ണോത്തുംചാല്‍ പഴയ ചെക്ക് പോസ്റ്റിനടുത്തെ എം.കെ സന്തോഷിന്റെ വീട് തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.

പെരളശേരി പുതിയ കാവിനു സമീപം പറമ്പത്ത് ആസ്യൂമ്മയുടെ വീടും തകര്‍ന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഓടിട്ട വീടിന്റെമുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നുവീഴുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. പെരളശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സവിത, മക്രേരി വില്ലേജ് ഓഫീസര്‍ എന്നിവര്‍ അപകടം നടന്ന വീട് സന്ദര്‍ശിച്ചു. പയ്യന്നൂര്‍ കനായി സൗത്തിലെ കൂടച്ചിനാരായണന്റെ വീട് നിലംപൊത്തി. ഓടിട്ട വീടിന്റെ ചുമര്‍ ഒഴികെ ബാക്കിയുളള ഭാഗം മുഴുവന്‍ തകര്‍ന്നിട്ടുണ്ട്.

നാരായണനും ഭാര്യ പുഷ് വല്ലി, മക്കളായ സ്മിത, സുമിഷ, പേരമക്കളായ ആകാശ്, അന്നപൂര്‍ണ്ണ, സുമിഷ, സുമിഷയുടെ 11മാസം പ്രായമായ മകള്‍ ജാഹ് നവി എന്നിവരും വീടിനകത്തുണ്ടായിരുന്നു. കിടപ്പുമുറിയിലെ സീലിംഗ് ഷീറ്റ് ഉപയോഗിച്ചു മറച്ചതിനാലാണ് അപകടം ഒഴിവായത്. വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായും നശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Keywords: Kerala, Kannur, Rain, house, damages, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post