കണ്ണൂര്‍: കനത്തമഴയില്‍ വൃദ്ധ സ്ത്രീകള്‍ താമസിക്കുന്ന പഴയ വീട് തകര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. മൂന്നാംപീടിക കാംബസാര്‍ വാര്‍ഡിലെ കുന്തക്കാരന് സരോജിനിയുടെ ഓടിട്ടവീടാണ് തകര്‍ന്നത്.
സരോജിനിയും ഭര്‍തൃസഹോദരി രാജമ്മയുമാണ് ഇവിടെ താമസം. തകര്‍ന്നു വീഴുന്ന ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത ഈ സ്ത്രീകള്‍ നൂറുവര്‍ഷം പഴക്കമുളള മണ്‍കട്ടകൊണ്ട് നിര്‍മ്മിച്ച വീടുതകര്‍ന്നതോടെ നിരാലംബമായിരിക്കുകയാണ്.
രാത്രികാലങ്ങളില്‍ അടുത്ത വീടുകളെയാണ് ഉറങ്ങാനായി ആശ്രയിക്കുന്നത്. നഗരസഭാ വൈസ് ചെയര്മാന് ടി.ഒ മോഹനന് അപകട സ്ഥലം സന്ദര്‍ശിച്ചു.
Keywords: Kannur, Kerala, Heavy Rain, Sarojini, Woman, House, Collapsed, Escape, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment