'ജനസമ്പര്‍ക്കം: മുഖ്യമന്ത്രി ഇറങ്ങിയാല്‍ എന്തുസംഭവിക്കുമെന്ന് പറയാനാവില്ല'

കണ്ണൂര്‍: ജനസമ്പര്‍ക്കപരിപാടിയുമായി മുഖ്യമന്ത്രി ഇറങ്ങിയാല്‍ എന്തുസംഭവക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് മുന്‍മന്ത്രി പി.കെ ശ്രീമതി പറഞ്ഞു. സോളാര്‍ അഴിമതികേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാശ്യപ്പെട്ട് എല്‍. ഡി. എഫ് ജില്ലാവാഹനജാഥയ്ക്കു തെക്കിബസാറില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ശ്രീമതി.
P-K-Sreemathi, Kannur


മുഖ്യമന്ത്രിയെ ഏതുവിധത്തിലാണ് ജനങ്ങള്‍ നേരിടുകയെന്നു ഞാന്‍ പറയാനാളല്ല.നിങ്ങളെന്തിനാണ് സരിതയെ ഭയക്കുന്നതെന്ന് ഹൈക്കോടതി പോലും സര്‍ക്കാരിനോട് ചോദിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ ശക്തമാകുമ്പോഴും ഉമ്മന്‍ചാണ്ടി കല്ലില്‍ കാറ്റു പിടിച്ചപോലെ കസേരയിലളളിപിടിച്ചിരിക്കുകയാണ്. നിയമസഭയിലും ബഹുജനങ്ങളിലും ഒറ്റപ്പെട്ട മുഖ്യമന്ത്രി ജനസമ്പര്‍ക്കപരിപാടിയുമായി ഇറങ്ങിയാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്‌തേക്കാം.നിയമസഭയില്‍ നിന്നും ഒളിച്ചോടാന്‍ മുഖ്യമന്ത്രിക്കു കഴിയുമെങ്കിലും ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്നും ശ്രീമതി മുന്നറിയിപ്പ് നല്‍കി.

എന്തൊക്കെ വിശേഷണങ്ങളാണ് യു.ഡി.എഫ് ഭരണത്തിനെ കുറിച്ചു പറഞ്ഞത്. അതിവേഗം ബഹുദൂരം, സുതാര്യകേരളം എന്നൊക്കെ. ജനസമ്പര്‍ക്കമെന്താ മുഖ്യമന്ത്രിക്കു മാത്രമെയുളളൂ. മറ്റുമന്ത്രിമാര്‍ക്കില്ല. മുഖ്യമന്ത്രി വിചാരിച്ചാല്‍ ഏതു പരാതിയാണ് പരിഹരിക്കാന്‍ കഴിയുക.

ദുരിതാശ്വാസ നിധിയില്‍ നിന്നും മൂവായിരം രൂപ കൊടുക്കാന്‍ കഴിയും. മറ്റുമന്ത്രിമാരറിയാതെ അവരുടെ വകുപ്പിലെ കാര്യങ്ങള്‍ ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. സര്‍ക്കാര്‍ ഫണ്ട് ചിലവഴിക്കാന്‍ ഇവിടെ എം. എല്‍. എമാരും മറ്റുസംവിധാനങ്ങളുമുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ റെക്കാര്‍ഡ് ഫണ്ട് വിതരണം നടത്തിയിട്ടുണ്ട്.കേരള ജനതയുടെ മുന്നില്‍ മുഖ്യമന്ത്രി അപഹാസ്യനായിരിക്കുകയാണ്.കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ്. ആരോപണവിധേയനായ മുഖ്യമന്ത്രി കസേരയില്‍ അളളിപ്പിടിച്ചിരിക്കുകയാണ്.കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഉമ്മന്‍ചാണ്ടി ഒഴിയാബാധയായി മാറിയെന്നും പി.കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ കെ. പി സഹദേവന്‍, പുഴക്കല്‍ വാസുദേവന്‍, എന്‍. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Oommen Chandy, P.K Shrimathi, UDF, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post