ഉമ്മന്‍ചാണ്ടിക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഭയം: കടന്നപ്പളളി

കണ്ണൂര്‍: നാണംകെട്ട് അധികാരത്തില്‍ തൂങ്ങുന്നത് ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പിനെ ഭയക്കുന്നതു കൊണ്ടാണെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പളളി ആരോപിച്ചു. കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ എല്‍. ഡി. എഫ് നടത്തിവരുന്ന രാപ്പകല്‍ സമരം ഒമ്പതാം ദിവസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചലനശേഷി നഷ്ടപ്പെട്ട മാംസപിണ്ഡമായി യു. ഡി. എഫ് സര്‍ക്കാര്‍ മാറി. രാജിവെക്കാന്‍ ഏതുകോടതിവിധിക്കുവേണ്ടിയാണ് ഉമ്മന്‍ചാണ്ടി കാത്തുനില്‍ക്കുന്നത്..സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ പരാമര്‍ശം നടത്തുകയുണ്ടായി. തനിക്ക് ഇതില്‍ പങ്കില്ലെന്നും രാജിവെക്കില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് എല്‍. ഡി. എഫ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
Kadannappalli Ramachandran

സമരം നടത്തി സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ സെക്രട്ടറിയേറ്റ് സ്തംഭിച്ചുകഴിഞ്ഞു.മിക്ക മന്ത്രിമാരും ഓഫീസില്‍ വരാറില്ലെന്നും ഫയലുകള്‍ നോക്കാറില്ലെന്നും കടന്നപ്പളളി കുറ്റപ്പെടുത്തി. കോടികള്‍ ചിലവഴിച്ച് സരിതയുടെ മൊഴിമാറ്റാന്‍ കഴിഞ്ഞെങ്കിലും ജനങ്ങളുടെ മനസു മാറ്റാന്‍ യു. ഡി. എഫിനു കഴിയില്ല.

സ്വന്തം കസേര സംരക്ഷിക്കാന്‍ ഇത്രമാത്രം നാണംകെട്ട ഒരാള്‍ കേരളത്തിലുണ്ടായിട്ടില്ലെന്നും കടന്നപ്പളളി ആരോപിച്ചു. അഡ്വ. പി. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ജയരാജന്‍, ജയിംസ് മാത്യു എം. എല്‍. എ, സി.രവീന്ദ്രന്‍, ഇല്ലിക്കല്‍ അഗസ്തി, പി.വി ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Kadannappalli Ramachandran, Oommen Chandy, election, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post