ദേശാഭിമാനസ്മരണയില്‍ നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

Independence-day
കണ്ണൂര്‍: രാജ്യത്തിന്റെ അറുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച വിപുലമായി ആഘോഷിക്കും. രാവിലെ എട്ടു മണിക്ക് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ ഗ്രാമവികസന സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് സല്യൂട്ട് സ്വീകരിക്കും. പതാക ഉയര്‍ത്തലിനു ശേഷം മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും. വിശിഷ്ട സേവനത്തിനുളള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ചടങ്ങില്‍ വിതരണം ചെയ്യും.

കെഎപി നാലാം ബറ്റാലിയന്‍, സായുധ പോലീസ്, ലോക്കല്‍ പോലീസിന്റെ പുരുഷ വനിതാ വിഭാഗങ്ങള്‍, ജയില്‍ വകുപ്പ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവയുടെ ഓരോ പ്ലാറ്റൂണുകള്‍, എന്‍ സി സി (നാല് പ്ലാറ്റൂണ്‍) സ്‌കൗട്ട്‌സ് & ഗൈഡ്‌സ് 10, ജൂനിയര്‍ റെഡ്ക്‌റോസ് 10, സ്റ്റുഡന്റ്‌സ് പോലീസ് 4 പ്ലാറ്റൂണ്‍, ഡിഎസ്‌സി, കെഎപി എന്നിവയുടെ ബാന്‍ഡ് ട്‌റൂപ്പ് എന്നിവയും പരേഡില്‍ അണിനിരക്കും. എംപിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്‌റതിനിധികള്‍ എന്നിവര്‍ചടങ്ങില്‍ സംബന്ധിക്കും.

മാധവറാവു സിന്ധ്യാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വൈകുന്നേരം 4 മണിക്ക് തളാപ്പ് മിക്‌സ്ഡ് യുപി സ്‌കൂളില്‍ സ്വാതന്ത്ര്യസ്മൃതി സന്ധ്യ സംഘടിപ്പിക്കും. ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്‌റന്‍ ഉദ്ഘാടനം ചെയ്യും. എം.അബ്ദുര്‍ റഹ്മാന്‍ പ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയര്‍മാന്‍ കെ.പ്രമോദ് അധ്യക്ഷത വഹിക്കും. ധര്‍മ്മടം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

ദര്‍ശന സാംസ്‌കാരിക കേന്ദ്‌റം വേശാല, കണ്ണൂര്‍ ഫീല്‍ഡ് പബ്ലിസിറ്റി എന്നിവയുടെ സംയുകതാഭിമുഖ്യത്തില്‍ സ്വാതന്ത്‌റ്യദിനാഘോഷം നടത്തും. രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തലും തുടര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കും. വൈകുന്നേരം ആറ് മണിക്ക് വേശാല കെ.വി.ഗോപാലന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന സ്വാതന്ത്യയദിന സ്മൃതി സദസ്സ് ഡിടിപിസി നിര്‍വാഹക സമിതി അംഗം അഡ്വ.കെ.സി. ഗണേശന്‍ ഉദ്ഘാടനം ചെയ്യും.

മട്ടന്നൂര്‍: മട്ടന്നൂര്‍ മിനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ സ്വാതന്ത്ര്യസ്മൃതിയാത്ര നടത്തി. ഡോ.ജി.കുമാരന്‍ നായര്‍, എന്‍.പ്രകാശന്‍, കെ.പി.ഷിബു, പി.അരുണ്‍ കുമാര്‍, കെ.പി.ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പാനൂര്‍: പത്തായക്കുന്ന് ഗുരുദേവവിലാസം വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര്യദിനാഘോഷവും പൂര്‍വ്വ സൈനിക സംഗമവും സംഘടിപ്പിക്കും. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സൈനിക സംഗമം റിട്ട:സുബേദാര്‍ പി.രാഘവന്‍ ഉദ്ഘാടനം ചെയ്യും. കെ.കരുണാകരന്‍നായര്‍ അധ്യക്ഷത വഹിക്കും. ''രാജ്യസുരകഷയും പ്രതിസന്ധികളും'' എന്ന വിഷയത്തില്‍ അഖിലഭാരതീയ പൂര്‍വ്വസൈനിക പരിഷത്ത് സംസ്ഥാന പ്‌റസിഡണ്ട് കേണല്‍ കെ.രാംദാസ് മുഖ്യപ്‌റഭാഷണം നടത്തും.

വൈസ്‌മെന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനകൂട്ടായ്മയും, ജവാന്‍മാരെ ആദരിക്കലും കണ്ണംവെള്ളി എല്‍പി സ്‌കൂളില്‍ വെച്ച് നടക്കുന്നപരിപാടി പ്രമുഖ ഗാന്ധിയന്‍ കെ.എ പട്ട്യേരി ഉദ്ഘാടനം ചെയ്യും. കെ.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. സൗജന്യ പച്ചക്കറി വിത്ത് വിതരണം വാര്‍ഡ്‌മെമ്പര്‍ പി.വി.ശോഭന നിര്‍വ്വഹിക്കും.

ഗാന്ധി യുവജനവേദി കണ്ണൂരില്‍ നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ജവഹര്‍ ലൈബ്രറിഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഡി.വൈ. എസ്. പി പി.സുകുമാരന്‍, ടി. എന്‍ ലക്ഷ്മണന്‍, കെ.എന്‍ ബാബു, രഞ്ചിത്ത് സര്‍ക്കാര്‍, എം.വി ചിത്രകുമാര്‍,കെ.വി ശ്രീകുമാര്‍, നിധീഷ് കുമാര്‍എളയാവൂര്‍ എന്നിവര്‍ പ്രസംഗിക്കും.

കണ്ണാടിപ്പറമ്പ് ദേശസേവായു. പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം കെ. എന്‍ ഷാജി എം. എല്‍. എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ക്വിസ്, ദേശഭക്തിഗാനം, പ്രസംഗം എന്നിവയില്‍ മത്സരങ്ങള്‍ നടക്കും. 

Keywords: Kerala, Kannur, Independence day, celebration, Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post