Home » , , » രാപ്പകല്‍ സമരത്തിലെ പിന്‍മാറ്റം: സി.പി.എം അണികളില്‍ അതൃപ്തി പടരുന്നു

രാപ്പകല്‍ സമരത്തിലെ പിന്‍മാറ്റം: സി.പി.എം അണികളില്‍ അതൃപ്തി പടരുന്നു

Written By Kasargodvartha on Aug 15, 2013 | 1:07 AM

കണ്ണൂര്‍: സമരങ്ങള്‍ ഉത്സവമാക്കുന്ന പ്രസ്ഥാനമാണ് സി. പി. എമ്മെന്നാണ് സാധാരണയായി പ്രസംഗങ്ങളിലും സമരവേദികളിലും നേതാക്കന്‍മാര്‍ ആവേശത്തോടെ പ്രസംഗിക്കാറുളളത്. എന്നാല്‍ കൊടിയേറി ഒരു ദിവസം കഴിയുന്നതിനിടെ സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന രാപ്പകല്‍ സമരത്തിന് കൊടിയിറങ്ങിയത് പാര്‍ടി അണികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയെന്ന ലക്ഷ്യംവരെ കത്തികയറുന്ന സമരത്തിന് മനസും ശരീരവുമര്‍പ്പിച്ചാണ് കണ്ണൂരില്‍ നിന്നും ആറായിരത്തോളം പേര്‍ തിരുവന്തപുരത്തേക്ക് ട്രെയിന്‍കയറിയത്. സമരത്തിനു മുന്നില്‍ വന്‍മതിലായി സൈന്യം അണിനിരന്നത് ആവേശം ഹിമാലയത്തോളമാക്കി.
CPM

എ.കെ.ജിയുടെ ചിത്രംആലേഖനം ചെയ്ത ടീഷര്‍ട്ടുകളിട്ടാണ് പെരളശേരിയില്‍ നിന്നും ഒരു സംഘം സഖാക്കള്‍ സെക്രട്ടറിയേറ്റിനു മുന്നിലെത്തിയത്. രോഗങ്ങള്‍ അലട്ടുന്നവരും ജീവിത പ്രാരബ്ദത്താല്‍ വലയുന്നവരുമൊക്കെ വിപ്‌ളവവീര്യം ജ്വലിച്ചപ്പോള്‍ എല്ലാംമറന്ന് സമരവേദിയിലെത്തി. സമരസഖാക്കളുടെ യാത്രയ്ക്കും മറ്റുചിലവുകള്‍ക്കുമായി ഓരോബ്രാഞ്ചുകള്‍കേന്ദ്രീകരിച്ചും വ്യാപകമായി പിരിവും നടത്തി. എന്നാല്‍ മുഖ്യമന്ത്രിരാജിവെച്ചതിനു ശേഷം ജുഡീഷ്യല്‍ അന്വേഷണമെന്ന് നൂറ്റൊന്ന് തവണ ആവര്‍ത്തിച്ച നേതൃത്വം പിന്നാമ്പുറത്തൂടെ നടത്തിയ രഹസ്യചര്‍ച്ച അണികളുടെ ആവേശം വെളളമൊഴിച്ച് കെടുത്തി.

ആവേശകരമായ സ്വീകരണങ്ങളേറ്റുവാങ്ങി തിരുവനന്തപുരത്തേക്ക് ട്രെയിന്‍കയറിയവര്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന കച്ചിത്തുരുമ്പില്‍ സമാശ്വാസം കൊളളുന്നുണ്ടെങ്കിലും കടുത്ത അസംതൃപ്തിയാണ് ഉളളില്‍കൊണ്ടുനടക്കുന്നത്.

രാഷ്ട്രിയ എതിരാളികള്‍ക്കു നേരെ അന്തിമയുദ്ധത്തിനിറങ്ങിയ നേതൃത്വം തുടക്കത്തിലെ ആയുധംവെച്ച് കീഴടങ്ങിയെന്ന പ്രതിഷേധം പലരും തുറന്നുപ്രകടിപ്പിക്കുന്നുമുണ്ട്. പാര്‍ട്ടി അനുഭാവികളിലും തുടര്‍ച്ചയായി നടത്തുന്ന സമരങ്ങള്‍ പരാജയത്തിലേക്ക് മൂക്കുകുത്തുന്നതില്‍ ഖിന്നതയുണ്ട്.

സമരം പ്ലാന്‍ ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തുളള കണ്ണൂരിലെ നേതാക്കള്‍ ദീര്‍ഘവീക്ഷണം വെച്ചുപുലര്‍ത്തിയില്ലെന്നാണ് ഇവരുടെ ആരോപണം. സോളാര്‍ വിഷയത്തില്‍ നടന്ന ഒരുമഹാസമരവും അതിന്റെ അലയൊലികളും കണ്ണൂരിലെ പാര്‍ട്ടിക്കുളളില്‍ വരുംദിനങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കുമെന്നാണ് സൂചന.

Keywords: Kerala, Kannur, CPM, CPI, LDF, March, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger