ഹാന്‍വീവ് ഓര്‍ഗാനിക് കോട്ടണ്‍ തുണിത്തരങ്ങള്‍ വിപണിയിലേക്ക്

കണ്ണൂര്‍: ഹാന്‍വീവ് ഉത്പാദിപ്പിക്കുന്ന ഓര്‍ഗാനിക് കോട്ടന്‍ തുണിത്തരങ്ങള്‍ ഇത്തവണത്തെ ഓണക്കാലത്ത് വിപണിയിലെത്തും. ജനിതക മാറ്റം വരുത്താത്ത സ്വാഭാവിക വിത്തുപയോഗിച്ച് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന പരുത്തിയില്‍ നിന്നുള്ള നൂല്‍ ഉപയോഗിച്ചാണ് ഓര്‍ഗാനിക് കോട്ടന്‍ തുണിത്തരങ്ങള്‍ നിര്‍മിക്കുക. ഉത്പാദന സംസ്‌കരണവേളയില്‍ പ്രത്യേകം നിഷ്‌കര്‍ഷമുള്ളതിനാല്‍ സാധാരണ പരുത്തി തുണികളെ അപേകഷിച്ച് വില കൂടുതലായിരിക്കുമെങ്കിലും ഉന്നത് ഗുണമേന്‍മ പുലര്‍ത്തും. ആദ്യഘട്ടം പരീകഷണമെന്ന നിലയിലായതിനാല്‍ ഇപ്പോഴത്തെ ഉത്പാദനം പരിമിതമായിരിക്കും. ഇതോടൊപ്പം ലിനന്‍ തുണിത്തരങ്ങളും ഹാന്‍വീവ് വിപണിയിലിറക്കിയിട്ടുണ്ടെന്നു ചെയര്‍മാന്‍ യു.സി. രാമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഹാന്‍ഡ പെയിന്റ്‌സ്, മ്യൂറല്‍ പെയിന്റ്‌സ് സാരികള്‍ എന്നിവയും വില്‍പനക്ക് ഒരുക്കിയിട്ടുണ്ട്. 20 ശതമാനം റിബേറ്റ് അനുവദിക്കും. ഓണക്കാലത്ത് പതിനഞ്ചര കോടി രൂപയുടെ വില്‍പനയാണ് ഹാന്‍വീവ് ലകഷ്യമിടുന്നതെന്നും യു.സി രാമന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 16.41 രൂപയായിരുന്നു വിറ്റുവരവ്. ഓണം വില്‍പനയടക്കം ഈ വര്‍ഷം 24 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഉത്പാദന ചെലവ് കുറച്ചും ചെറിയ യന്ത്രവത്കരണങ്ങള്‍ നടത്തിയും ഹാന്‍വീവിനെ ലാഭത്തിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാനും നടപടി ഉണ്ടാകും. കഴിഞ്ഞ 46 വര്‍ഷത്തിനിടയില്‍ 58 കോടിയുടെ നഷ്ടമാണ് ഹാന്‍വീവിനുണ്ടായത്. 6,500 നെയ്ത്തുകാരാണ്‍ ഹാന്‍വീവ് ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 1200 മാത്‌റമായി ചുരുങ്ങിപ്പോയിട്ടുണ്ട്. 295 ജീവനക്കാരും 64 ഷോറുമുകളുമുണ്ട്. 33 സംഭരണകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഓണക്കാലത്ത് സമ്മാന പദ്ധതിയും ഹാന്‍വീവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2500 രൂപയില്‍ കുറയാത്ത തുണിത്തരങ്ങള്‍ വാങ്ങുന്ന ഉപഭോകതാവിന് സമ്മാനക്കൂപ്പണ്‍ നല്‍കും. ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് യഥാക്രമം ഹുണ്ടായ് ഇയോണ്‍ കാര്‍, ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവ നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍മാരായ പ്രഫ. എ.ഡി. മുസ്തഫ, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, മാനേജിംഗ് ഡയറക്ടര്‍ എന്‍. ലക്ഷ്മണന്‍ നമ്പ്യാര്‍, ബി. മധു, കെ. സുനില്‍ മാത്യു എന്നിവരും പങ്കെടുത്തു.

Keywords: Kerala, Hanveev organic, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post