കണ്ണൂര്‍: നാടും നഗരവും ഒരുപിടി കണ്ണീര്‍ പൂക്കളുമായി ചാലയില്‍ ഒത്തുചേര്‍ന്ന ദിനത്തില്‍ തൊട്ടടുത്ത പെരളശേരിയില്‍ റോഡില്‍ പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവന്‍. ചൊവ്വാഴ്ച ചാലയ്ക്കു ഒരുവിളിപ്പാടകലെയാണ് ഐ.ടി. ഐ വിദ്യാര്‍ത്ഥികളായ ഏച്ചൂര്‍ കാനച്ചേരി ചാപ്പയിലെ മഞ്ജിഷും ആമ്പിലാട്ടെ ഷിബിനും സ്വകാര്യബസ് ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് ദാരുണമായി മരിച്ചത്.
ചൊവ്വാഴ്ച രാവിലെ തന്നെയുണ്ടായ അപകടത്തില്‍ ഒമ്പതരയോടെ കരേറ്റ വായനശാലയ്ക്കു സമീപം സ്വകാര്യബസിടിച്ച് രണ്ടുവിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. മാലൂര്‍ കാഞ്ഞിലേരി യു. പി സ്‌കൂളിലെ അഞ്ചാംക്‌ളാസ് വിദ്യാര്‍ത്ഥിനികളായ കരേറ്റയിലെ അനഘ(10) നന്ദന(10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൂട്ടുപുഴ തലശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ. പി.ടി ബസാണ് ഇരുവരെയും ഇടിച്ചിട്ടത്. കുട്ടികളെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ അമിതവേഗതയാണ് അപകടത്തിനുകാരണമെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. വായനശാലയ്ക്കു സമീപം നിര്‍ത്തിയ സ്‌കൂള്‍ ബസില്‍ കയറാനായി റോഡുമുറിച്ചുകടക്കവെ കുട്ടികളെ ബസിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ബസ് പിന്നീട് മട്ടന്നൂര്‍ എസ്. ഐ പി.കെ പ്രകാശ് കസ്റ്റഡിയിലെടുത്തു. തുടര്‍ച്ചയായി അപകടമുണ്ടാകുന്ന സ്ഥലത്തുതന്നെയാണ് ചൊവ്വാഴ്ച വീണ്ടും അപകടമുണ്ടായത്.
പരിയാരം: ബൈക്കില്‍ ഓട്ടോയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്കു പരിക്കേറ്റു. പരിയാരം ചിതപ്പിലെ പൊയില്‍ സ്വദേശികളായ എം.കെ സനൂപ്(29) എം. ധനേഷ്(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സനൂപിനെ മംഗലാപുരം ആശുപത്രിയിലും ധനേഷിനെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി തളിപ്പറമ്പിലാണ് അപകടം.
പയ്യന്നൂര്‍: ബൈക്കില്‍ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പയ്യന്നൂര്‍ യൂണിവേഴ്‌സല്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയായ ആലക്കോട് മുട്ടത്തെ സിദ്ധുവിനാ(18)ണ് പരിക്കേറ്റത്. ഇയാളെ മംഗാലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഏമ്പേറ്റ് ദേശീയ പാതയിലാണ് അപകടം.
പരിയാരം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ശ്രീകണ്ഠാപുരം കോട്ടൂര്‍ വയലിലെ അണിയറ ജോസഫിന്റെ മകന്‍ ജോണിനാ(42)ണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ശ്രീകണ്ഠാപുരത്തുവെച്ചാണ് അപകടം.

Keywords: Kerala, Kannur, Accident, Chala, injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment