ചാല ദുരന്തത്തിനിരയായവര്‍ക്ക് ഓര്‍മ്മപൂക്കള്‍

ചാല: ടാങ്കര്‍ ദുരന്തം കവര്‍ന്ന പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ചാലഗ്രാമത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മപൂക്കള്‍. ഒരുവര്‍ഷം ഉത്രാടതലേന്ന് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 20 ജീവനുകളാണ് തീനാളങ്ങള്‍ കവര്‍ന്നെടുത്തത്. ദുരന്തത്തിന്റെ ഒന്നാംവാര്‍ഷികമായ ചൊവ്വാഴ്ച രാവിലെ എടക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ടാങ്കര്‍ ദുരന്തമുണ്ടായ റോഡരികിലായിരുന്നു അനുസ്മരണ പരിപാടി.
Kerala, Kannur, Chala tragedy, Malayalam News, National News, Kerala News

പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ ഇനിയും ഉള്‍ക്കൊളളാനാവാതെയാണ് ചാല ഇപ്പോഴും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മരണമടഞ്ഞവരുടെ ഫോട്ടോയോ, ഛായാചിത്രങ്ങളോയൊന്നും സ്ഥാപിക്കാതെ വിളക്കുകൊളുത്തി പുഷ്പാര്‍ച്ചന നടത്തിയാണ് അനുസ്മരണ പരിപാടിക്കു തുടക്കം കുറിച്ചത്. കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു.

ചാല ദുരന്തം ഒരു പാഠമായിഉള്‍ക്കൊണ്ട് ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ജാഗ്രതയും സുരക്ഷയും കൈക്കൊളളണമെന്ന് കലക്ടര്‍ പറഞ്ഞു. എടക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ എം. പി മുഹമ്മദലി, മമ്പറം ദിവാകരന്‍, എം. മുനീര്‍, എം. ഗംഗാധരന്‍, വി.വി പുരുഷോത്തമന്‍, എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ദുരന്തത്തില്‍ മരിച്ച റിസ്വാന് ഓര്‍മ്മ പുതുക്കാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും മമ്പറം ഇന്ദിരാഗാന്ധി പബ്‌ളിക് സ്‌കൂളിലെ സഹപാഠികളുമെത്തിയിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ മമ്പറം ദിവാകരനോടൊപ്പമെത്തിയ വിദ്യാര്‍ത്ഥികള്‍ റിസ്വാന്റെ കബറിടം സന്ദര്‍ശിച്ച ശേഷം വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലയില്‍ അനുസ്മരണ സമ്മേളനം നടത്തി.മൗനജാഥയ്ക്കു ശേഷമായിരുന്നു അനുസ്മരണ സമ്മേളനം.

കണ്ണൂര്‍ ലോകസഭാ മണ്ഡലം പ്രസിഡന്റ് റിജില്‍മാക്കുറ്റി, വൈസ് പ്രസിഡന്റ് ഒ.കെ പ്രസാദ്, അമൃത രാമകൃഷ്ണന്‍, കമല്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. മഹറൂഫ് പിണറായി, മഹേഷ് ചാല, ബിജോയി, പി. എ ഹരി എന്നിവര്‍ നേതൃത്വം നല്‍കി. ഡി.വൈ. എഫ്. ഐ എടക്കാട് ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുളളവരെ പങ്കെടുപ്പിച്ചുകൊണ്ട് ചാലയില്‍ സ്മരാഞ്ജലിയര്‍പ്പിച്ചു. ടി.വിരാജേഷ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. കെ.കെ നാരായണന്‍ എം. എല്‍. എയുടെ അദ്ധ്യക്ഷതയില്‍ രാമചന്ദ്രന്‍ കടന്നപ്പളളി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.കെ. എ സരള, കരിവെളളൂര്‍ മുരളി, വി.കെ പ്രകാശിനി, ഒ. പി രവീന്ദ്രന്‍, കല്ലേന്‍ ദാമോദരന്‍, വി.വി സാവിത്രി, ടി.സവിത,ബിനോയ് കുര്യന്‍, കെ.വി രവീന്ദ്രന്‍,ടി. സുനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ചാലയില്‍ ഡിവൈഡര്‍ പുന: സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രതീകാത്മകമായി ഡിവൈഡര്‍ തീര്‍ത്തു.

Keywords: Kerala, Kannur, Chala tragedy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post