പയ്യാമ്പലം ശ്മശാനത്തിലെ ശവക്കല്ലറകള്‍ തകര്‍ത്ത നിലയില്‍

കണ്ണൂര്‍: തീയ്യസമുദായ ശ്മശാന കമ്മറ്റിയില്‍ നിന്നും പള്ളിക്കുന്ന് പഞ്ചായത്ത് ഏറ്റെടുത്തപയ്യാമ്പലത്തെ ശ്മശാന ഭൂമിയിലെ നിരവധി ശവക്കല്ലറകള്‍ തകര്‍ക്കപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് പയ്യാമ്പലം പുതിയപാലത്തിന് വലതു വശത്ത് സ്ഥിതി ചെയ്യുന്ന വര്‍ഷങ്ങളുടെ പഴക്കമുള്ള ശവക്കല്ലറകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Grave

കുങ്കട്ടി കാരായി ഗോവിന്ദന്‍ വൈദ്യര്‍, കെ.കെ.പ്രേമരാജന്‍, മൂര്‍ക്കോത്ത് കുടുംബാഗംങ്ങളുടെ കല്ലറകള്‍, ആചാരസ്ഥാനികരുടെ കല്ലറകള്‍, ഭണ്ഢാരങ്ങള്‍ തുടങ്ങിയവ തകര്‍ക്കപ്പെട്ടവയില്‍പ്പെടും. ഇതേ സ്ഥലത്ത് 2008 ല്‍ പള്ളിക്കുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചില കല്ലറകള്‍ തകര്‍ക്കപ്പെടുകയും നാട്ടുകാരുടെ പ്‌റക്ഷോഭങ്ങള്‍ക്കൊടുവില്‍ പോലീസ് മധ്യസ്ഥതയില്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഇതേ സ്ഥലത്താണ് ബുധനാഴ്ച നിരവധി കല്ലറകള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. കല്ലറകള്‍ തകര്‍ത്ത നടപടിയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Keywords: Kerala, Kannur, Payyambalam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post