ക്ഷേത്രഭണ്ഡാരകവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍

 Theft, Kannur, Accused, Temple, Mayyil, Malayalam News, National News, Kerala News
മയ്യില്‍: ക്ഷേത്രഭണ്ഡാരംകുത്തിതുറന്ന് കാല്‍ലക്ഷംരൂപ മോഷ്ടിച്ച കേസില്‍ മൂന്ന് ദിവസത്തിനകം പ്രതികളെ അറസ്റ്റു ചെയ്തു. ഒറപ്പൊടിയിലെ മേച്ചേരിയിടത്തില്‍ സുരേന്ദ്രന്‍(38) പെരുവങ്ങൂര്‍ വായനശാലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കൊല്ലം സ്വദേശി വിനയചന്ദ്രന്‍(36) എന്നിവരെയാണ് മയ്യില്‍ എസ്. ഐ സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ നാലിന് രാത്രി കയരളം ഒറപ്പൊടിയിലെ കൂവപ്പാടി മേച്ചേരിയിടത്തില്‍ തറവാട്ട് ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് 25,000 രൂപ അപഹരിച്ചുവെന്നാണ് കേസ്. കൊല്ലം അഞ്ചല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റബര്‍ മോഷണം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ് വിനയചന്ദ്രന്‍. പ്രതികളെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Theft, Kannur, Accused, Temple, Mayyil, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post