മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിയണം: എം.വി ജയരാജന്‍

Oommen Chandy, Resign, M.V. Jayarajan, Kerala, CPM, CM, Investigation, LDF, Malayalam News
കണ്ണൂര്‍: അരിചോദിച്ചാല്‍ സരിതയെ നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് സി. പി. എം സംസ്ഥാനകമ്മിറ്റിയംഗം എം.വി. ജയരാജന്‍ പറഞ്ഞു. വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു നടത്തിയ ജില്ലാ സപ്‌ളൈ ഓഫീസ് മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു ജയരാജന്‍.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നതാണ് എല്‍. ഡി. എഫിന്റെ ആവശ്യം. അരശതമാനം വോട്ടുനേടി ഭരണപക്ഷമായ യു. ഡി. എഫ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. പി സഹദേവന്‍, മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

പി.വി രവീന്ദ്രന്‍, കെ. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. സി. ഐ.ടി.യു ജില്ലാസെക്രട്ടറി പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

Keywords: Oommen Chandy, Resign, M.V. Jayarajan, Kerala, CPM, CM, Investigation, LDF, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post