തലശേരി: ഇരിട്ടി വയത്തൂരില്‍ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പരിഭാഷകനായ സാക്ഷി വിചാരണ വേളയില്‍ കൂറുമാറി. ജില്ലാസെഷന്‍സ് ജഡ്ജ് വി. ഷിര്‍സി മുമ്പാകെ കഴിഞ്ഞ ദിവസം നടന്ന വിചാരണയിലാണ് ഇരുപത്തിനാലാം സാക്ഷി പടിയൂരിലെ ഡെന്നി എബ്രഹാം കൂറുമാറിയത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവും ഒന്നാം സാക്ഷിയുമായ ജമറുള് ഇസ്ലാം, മൂന്നാംസാക്ഷി ജയ്റുള്ഇസ്ലാം എന്നിവരുടെ ഹിന്ദിയിലുളള മൊഴി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാക്ഷിയായിരുന്നു ഡെന്നി എബ്രഹാം. ഇയാളാണ് കൂറുമാറിയതായി പ്രൊസിക്യൂഷന് പ്രഖ്യാപിച്ചത്.
2011 ഡിസംബര്‍ 24നാണ് വയത്തൂരില്‍ ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഉളിക്കല്‍ വയത്തൂര് പൂന്തോട്ടത്തില്‍ വീട്ടില്‍ ബിജു(38) കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് ഷെരീഫ്(27) കൊമ്പനപ്പറമ്പില് മുഹമ്മദ് സാലി(25) മണിപ്പാറ നൂച്യാട് നടുത്തുടിയില്‍ ജംഷീര്‍(23) എന്നിവരാണ് കേസിലെ പ്രതികള്‍.

Keywords: Kerala, Kannur, Thalassery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment