ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ സീറ്റ് ഇളകിവീണ് യുവാവിന് പരിക്കേറ്റു

ചെറുപുഴ: ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് സീറ്റ് ഇളകി വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഞെക്‌ളി പെടേനയിലെ പാമ്പാടി അബ്ദുര്‍ റഹ്മാനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പയ്യന്നൂരില്‍ നിന്ന് തബോറിലേക്ക് പോവുകയായിരുന്ന കെ. എസ്. ആര്‍. ടി. ബസിലാണ് അപകടമുണ്ടായത്.
Cherupuzha-Bus

പാടിച്ചാല്‍ മച്ചിയില്‍ ഇറക്കം ഇറങ്ങുന്നതിനിടെ ബസിന്റെ സീറ്റ് ഇളകിവീണ് ഫ്‌ളാറ്റ് ഫോമിലേക്ക്‌തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അബ്ദുര്‍ റഹ്മാനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.

Keywords: Kerala, Kannur, Cherupuzha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post