മയ്യില്‍: ഒരാഴ്ച മുമ്പ് തോണിമറിഞ്ഞ് പുഴയില്‍ കാണാതായ എസ്. ഡി. പി. ഐ പ്രവര്ത്തകന് ഉപ്പാലക്കണ്ടി ആഷിഖിനെ(22)തിരയാന്‍ നാവികസേനയുടെ സഹായം തേടും. തിങ്കളാഴ്ച കയരളം വില്ലേജ് ഓഫീസില്‍ എ. ഡി. എം ഒ. മുഹമ്മദ് അസ്ലം, തളിപ്പറമ്പ് തഹസില്‍ദാര്‍ കെ.രാധാകൃഷ്ണന്, മയ്യില്‍ എസ്. ഐ സുരേന്ദ്രന് കല്യാടന്‍ എന്നിവരുടെ നേതൃത്വത്തിലില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പറശിനിക്കടവ് പുഴയിലാണ്ആഷിഖിനെ കാണാതായത്. തുണ്ടിയില്‍ കടവില്‍ നിന്നും നണിയൂര്‍ നമ്പ്രത്തേക്ക് പോകുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോയ തോണി
കണ്ടെടുത്തുവെങ്കിലും ആഷിഖിനെ കണ്ടുകിട്ടിയില്ല. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും സ്പീഡ് ബോട്ടുപയോഗിച്ച് നടത്തിയ തിരച്ചില്‍ യുവാവിനെ കണ്ടെത്താത്തതിനെ തുടര്‍ന്നാണ് നാവികസേനയുടെ സഹായം തേടാന്‍ തീരുമാനിച്ചത്.

Keywords: Kerala, Kannur, Mayyil, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment