കരുത്തുചോരാതെ രാപ്പകല്‍ സമരം

കണ്ണൂര്‍: കര്‍ക്കിടക മഴയിലും കരുത്തുചോരാതെ രാപ്പകല്‍ സമരം നാലാംദിനത്തിലേക്ക്. ആദ്യദിനം കലക്ടറേറ്റിലെ പാതയോരത്തിരുന്ന പ്രവര്‍ത്തകര്‍ മൂന്നാംദിനം റോഡില്‍ പന്തകെട്ടിയാണ് സമരത്തില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച റോഡില്‍തന്നെയൊരുക്കിയ സ്‌റ്റേജില്‍ നിന്നാണ് നേതാക്കള്‍ സമരത്തെ അഭിസംബോധന ചെയ്യുന്നത്. സോളാര്‍തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി. എഫ് നടത്തുന്ന സമരത്തില്‍ ഓരോനിയോജക മണ്ഡലത്തില്‍ നിന്നും ആയിരങ്ങളാണ് ദിവസവും പങ്കെടുക്കുന്നത്.

Pinarai Vijayan
കണ്ണൂരിന്റെ സമരചരിത്രത്തില്‍ പുത്തന്‍ അധ്യായമെഴുതി ചേര്‍ക്കുന്നതിനുളള ആവേശകരമായ കാഴ്ച്കളാണ് കലക്ടറേറ്റിനു മുന്നില്‍ അരങ്ങേറുന്നത്.രാഷ്ട്രീയ ചൂടുകുറയാതെ അണികളില്‍ ആവേശവവും നര്‍മ്മവും വിതറികൊണ്ടാണ് എല്‍.ഡി. എഫ് നേതാക്കളില്‍ ഭൂരിഭാഗവും പ്രസംഗിച്ചത്. ശനിയാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടന സമരവും വൈകിട്ടു നടക്കുന്ന സമാപനസമ്മേളനത്തിലും പങ്കെടുക്കാനായി നേതാക്കളുടെ വന്‍നിര തന്നെ കണ്ണൂരിലെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തത്.

സമരത്തിന് കൊഴുപ്പുകൂട്ടാനായി നാടന്‍പാട്ടുകള്‍, മിമിക്രി, വിപ്‌ളവഗാനങ്ങള്‍, തെരുവുനാടകങ്ങള്‍, എന്നിവ അവതരിപ്പിക്കപ്പെടുന്നുണ്ട്. സമരക്കാര്‍ക്കുളള ചായയും പലഹാരവും സമരവേദിയില്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക വളന്‍ഡിയര്‍ സേന പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലുളള പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. പകലും രാത്രിയുംവെവ്വേറെ പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്.പകല്‍സമരം കഴിഞ്ഞവര്‍ മടങ്ങുന്നതിനിടയില്‍ തന്നെ രാത്രിസമരത്തില്‍ പങ്കെടുക്കുന്നവര്‍ എത്തുന്നു.

Keywords: Kerala, Kannur, LDF, CPM, Pinarai Vijayan, Protest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post