മാധ്യമങ്ങള്‍ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു: കെ.സുധാകരന്‍ എം. പി

കണ്ണൂര്‍: വസ്തുതകള്‍ വളച്ചൊടിച്ച് ചില ചാനലുകളും പ്രതിപക്ഷവും ഇനി എന്ത് ചെയ്താലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു പോറലുമേല്‍ക്കില്ലെന്ന് കെ. സുധാകരന്‍ എം.പി. പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
K. Sudhakaran MP

വിവാദങ്ങള്‍ ഉയര്‍ത്തി നാളിത്രയായിട്ടും വസ്തുതാ പരമായ ഒരു തെളിവുപോലും മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. യാഥാര്‍ത്ഥ്യങ്ങളോട് മുഖംതിരിച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ചില മാധ്യമങ്ങള്‍ പൊതു സമൂഹത്തെ വെല്ലുവിളിക്കുകയാണ്. തെറ്റ് ചെയ്താല്‍ അത് കണ്ടെത്തണം. തെറ്റ് ചെയ്തവരെ വിമര്‍ശിക്കണം. അതിന് ഞങ്ങളാരും എതിരല്ല.

എന്നാല്‍ ഏകപക്ഷീയമായി ആരോപണങ്ങള്‍ ഉന്നയിച്ച് അതിന് പിന്നിലെ വസ്തുതകള്‍ അന്വേഷിക്കാതെ വ്യക്തിഹത്യ നടത്തുന്നത് അന്തസ്സിന് ചേര്‍ന്നതല്ല. ഡി.സിസി പ്‌റസിഡന്റ് കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയുടെ ചുമതലയുള്ള കെ .പി .സി .സി ജനറല്‍ സെക്‌റട്ടറി ടി. സിദ്ദിഖ്, കെ. പി. സി. സി.ജനറല്‍ സെക്‌റട്ടറിമാരായ സുമാബാലകൃഷ്ണന്‍, സജീവ് ജോസഫ്, മുന്‍മന്ത്രി കെ. പി. നൂറുദ്ദീന്‍, എ. പി. അബ്ദുല്ലകുട്ടി എം. എല്‍. എ, എ. ഡി. മുസ്തഫ, കെ. പ്രമോദ്, സോണി സെബാസ്റ്റ്യന്‍, സത്യന്‍ ബണ്ടിച്ചാല്‍, ചന്ദ്രന്‍ തില്ലങ്കേരി എന്നിവര്‍ പ്രസംഗിച്ചു. വി. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, K. Sudhakaran M.P, Media, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post