ജനശതാബ്ദി എക്‌സ്പ്രസിന് വെള്ളിയാഴ്ച സര്‍വീസ് നടത്തും

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് കോട്ടയം വഴിയുള്ള 12081/12082 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആഗസ്റ്റ് രണ്ടിന് തുടങ്ങും. ബുധന്‍, ശനി ഒഴികെ ആഴ്ചയില്‍ അഞ്ചുദിവസമാണ് കണ്ണൂരില്‍ നിന്ന് ട്രെയിന്‍ ഓടുക. ടിക്കറ്റ് റിസര്‍വേഷന്‍ ബുധനാഴ്ച തുടങ്ങും. പുലര്‍ച്ചെ 4.45ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന 12081 നമ്പര്‍ ട്രെയിന്‍ ഉച്ചകഴിഞ്ഞ് 1.45ന് തിരുവനന്തപുരത്ത് എത്തും. കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ തലശേരി, വടകര എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ്പുള്ളത്.
Train

ചൊവ്വ, ശനി ഒഴികെ ഉച്ചകഴിഞ്ഞ് 2.20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന 12082 നമ്പര്‍ ട്രെയിന്‍ രാത്രി 11.30ന് കണ്ണൂരില്‍ എത്തിച്ചേരും. മൂന്നു എസി ചെയര്‍ കാര്‍, 13 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാര്‍, രണ്ടു ലഗേജ് ബ്രേക്ക് വാന്‍ എന്നിവയടക്കം18 കോച്ചുകളാണ് ട്രെയിനിനുള്ളത്. നിലവിലുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വ്യാഴം, ശനി ദിവസങ്ങളില്‍ എറണാകുളം വരെയാണ് സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ പകല്‍ യാത്രക്കാര്‍ മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിനെയാണ് ആശ്രയിക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 4.45നു കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കെ. സുധാകരന്‍ എം.പി. ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്യും. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പിയൂഷ് അഗര്‍വാള്‍, എ. പി. അബ്ദുള്ളക്കുട്ടി എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ. എ. സരള, നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് എന്നിവര്‍ പങ്കെടുക്കും.

12081 ജനശതാബ്ദി എക്‌സ്പ്രസിന്റെ സമയം:

തലശേരി05.04, വടകര05.23, കോഴിക്കോട്06.15, തിരൂര്‍06.50, ഷൊര്‍ണൂര്‍07.55, തൃശൂര്‍08.30, എറണാകുളം ടൗണ്‍09.48, കോട്ടയം10.50, ചെങ്ങന്നൂര്‍11.25, കൊല്ലം12.33.

12082 നമ്പര്‍ ജനശതാബ്ദി എക്‌സ്പ്രസിന്റെ സമയം: കൊല്ലം15.15, ചെങ്ങന്നൂര്‍16.12, കോട്ടയം16.52, എറണാകുളം ടൗണ്‍18.05, തൃശൂര്‍19.18, ഷൊര്‍ണൂര്‍20.20, തിരൂര്‍21.00, കോഴിക്കോട്21.55, വടകര22.30, തലശേരി22.50.

Keywords: Kerala, Kannur, Train, Time, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post