അംഗന്‍വാടി ജീവനക്കാര്‍ കരിദിനമാചരിച്ചു

കണ്ണൂര്‍: അംഗന്‍വാടികള്‍ സ്വകാര്യവത്കരിക്കുന്നത് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ്(സി. ഐ.ടി.യു) വിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പണിമു­ടക്കി. കറുത്ത വസ്ത്രം ധരിച്ച് കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി സമരക്കാര്‍ കലക്ടറേറ്റ് മാര്‍ച്ച് നട­ത്തി.
Anganvadi-workers

സി. ഐ.ടി.യു ജില്ലാസെക്രട്ടറി വാടിരവി ഉദ്ഘാടനം ചെയ്തു. പി.പി കല്യാണി, ടി.വി ജാനകി, എന്‍.ടി റോസമ്മ, മേരി ജോബ് എന്നിവര്‍ പ്രസംഗിച്ചു. എന്‍. രാധ, കെ.വി ഭവാനി, കെ. എം പത്മാവതി, സി.വി സുശീല എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, Anganavadi, workers, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post