ചെക്കീല്‍ പത്മനാഭന്റെ ആത്മഹത്യ: സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ആക്ഷന്‍കമ്മിറ്റി

കണ്ണൂര്‍: ചെക്കീല്‍ പത്മനാഭന്റെ ആത്മ്യഹത്യയെ കുറിച്ചുളള പൊലീസ് അന്വേഷണം ശക്തമാക്കണമെന്ന് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പണമിടപാട് തട്ടിപ്പുനടത്തിയ ഒതയോത്ത് രാജേന്ദ്രന്‍ ഇപ്പോള്‍ ഖത്തറിലേക്ക് മുങ്ങിയിരിക്കുകയാ­ണ്.

രാജേന്ദ്രനും ഭാര്യരേഷ്മയും സഹോദരി ഭര്‍ത്താവായ പത്മനാഭനെ കബളിപ്പിച്ചുകൊണ്ട് വലിയതുകയും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തത്. ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലിരിക്കെ രാജേന്ദ്രന്‍ വിദേശത്തേക്ക് കടന്നത് അന്വേഷിക്കണമെന്നും ഭാരവാഹികള്‍ആവശ്യപ്പെട്ടു. പത്മനാഭന്റെ ഭാര്യസഹോദരനായ രാജേന്ദ്രനും ഭാര്യരേഷ്മയും ഈ കുടുംബത്തെ മാനസികമായി തകര്‍ത്തുവെന്നു മാത്രമല്ലപണവും ആഭരണവും തിരിച്ചു ചോദിച്ചപ്പോള്‍പത്മനാഭനെയും കുടുംബത്തെയും കളളക്കേസില്‍ കുടുക്കുകയും ചെയ്തു. ഇതിന്റെ മാനസികവിഷമത്തിലാണ് പത്മനാഭന്‍ കഴിഞ്ഞ മെയ് എട്ടിന് റെയില്‍വെ ട്രാക്കില്‍ ആത്മഹത്യ ചെയ്തതത്. രാജേന്ദ്രന്റെയും ഭാര്യയുടെയും പേരില്‍ വിവിധ വകുപ്പുകള്‍പ്രകാരം അഞ്ചോളം കേസുകള്‍നിലവിലുണ്ട്. കുടുംബ ബന്ധമുളളവരില്‍ നിന്നും അല്ലാതെയുമായി കോടികളാണ് ഇവര്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിലൂടെ ലാഭേ തരാമെന്ന് പറഞ്ഞ് നിരവധിയാളുകളില്‍ നിന്നും തട്ടിയെടുത്ത­ത്.

പല ഉന്നതരുടെയും സഹായം ഇതിനായി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. രാജേന്ദ്രന്റെ ഭാര്യ രേഷ്മ കോടതിക്കു മുന്നില്‍ വച്ച് പത്മനാഭന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയുണ്ടായി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ജില്ലാപൊലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടും ഈ കേസിപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാ­ണ്.
Action Committee

രേഷ്മയുടെ അമ്മ, സഹോദരന്‍, പാണപ്പുഴയിലെ രമയെന്ന സ്ത്രീ എന്നിവര്‍ക്ക് ഈ തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് മനസിലാക്കുന്നത്. ഇതിന്റെ തെളിവുകള്‍ നല്‍കിയിട്ടും പൊലീസ് അന്വേഷണം നടത്തുന്നില്ല. ചെക്കീല്‍ പത്മനാഭന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം നടത്തുമെന്നും ഇതിന്റെ ഭാഗമായി പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുളള സമരപരിപാടികള്‍ നടത്തുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എം. ഗണേശന്‍, ടി. ചന്ദ്രന്‍, പി.വി ജിതേഷ്, എന്‍.രാജന്‍, സി.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Chekkel Pathmanaban, action committee, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post