കണ്ണൂര്‍ വിമാനത്താവളം എം.ഡി. ചന്ദ്രമൗലി മൂര്‍ഖന്‍പറമ്പ് സന്ദര്‍ശിച്ചു

Kannur, Kerala,Chandra Mouli, Kannur Airport, Malayalam News, National News, Kerala News,
കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിംഗ് ഡയറക്ടര്‍ ജി. ചന്ദ്രമൗലി പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്പ് സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹം മൂര്‍ഖന്‍ പറമ്പിലെത്തിയത്. കിയാല്‍ എം.ഡിയായി ചുമതലയേറ്റ അദ്ദേഹം ആദ്യമായാണ് പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്നത്.

പ്രൊജക്ടര്‍ അഡൈ്വസര്‍ സി.വി. നായര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം മരംമുറി ഉള്‍പെടെയുള്ള കാര്യങ്ങളിലെ പുരോഗതി വിലയിരുത്തി. പ്രൊജക്ട് എന്‍ജിനിയര്‍ എം.കെ.എ. അസീസ്, കോര്‍പറേറ്റ് മാനേജര്‍ പി. ബാലന്‍, ഡെപ്യൂട്ടി കോര്‍പറേറ്റ് മാനേജര്‍ ടി. അജയകുമാര്‍, അസിസ്റ്റന്റ് പ്രൊജക്ട് എന്‍ജിനിയര്‍ പ്രദീപ്, ജൂനിയര്‍ എന്‍ജിനിയര്‍മാരായ നികില്‍, റജീഷ്, പ്രണാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ചന്ദ്രമൗലി രണ്ടുദിവസം കൂടി കണ്ണൂരിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിന്റെ റണ്‍വേ ഉള്‍പെടെയുള്ള ആദ്യഘട്ട പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യോഗ്യത നേടിയ എട്ട് കമ്പനികളുടെ സാമ്പത്തിക ടെന്‍ഡറുകള്‍ ആഗസ്റ്റ് 16നകം സമര്‍പിക്കും. ഇവ സെപ്തംബര്‍ 12ന് തുറന്നു പരിശോധിക്കും.

Keywords: Kannur, Kerala,Chandra Mouli, Kannur Airport, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post