ആറളം ഫാമിലും അട്ടപ്പാടി ആവര്‍ത്തിക്കും: കോടിയേരി


Kodiyeri Balakrishnan
തലശേരി: ആറളം ഫാമില്‍ അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നവജാത ശിശുക്കളുടെ മരണം അട്ടപ്പാടി ആവര്‍ത്തിക്കുന്നതിന്റെ സൂചനകളാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. മരണമടഞ്ഞ ആറളം ഫാംകോളനിയിലെ നവജാത ശിശുവിന്റെ അമ്മ ഇന്ദിരയെ തലശേരി ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയില്‍ 65 ശിശുക്കളാണ് മരിച്ചത്. ഇതു മുന്നില്‍ കണ്ടുകൊണ്ട് സര്‍ക്കാരും ആരോഗ്യവകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കി ആരോഗ്യം സംരക്ഷിക്കാനുളള നടപടികള്‍സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

Keywords: Kerala, Thalassery, Kodiyeri Balakrishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post