രാപ്പകല്‍ സത്യഗ്രാഹസമരം പിന്‍വലിച്ചു

കണ്ണൂര്‍: ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി യുവജന വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരെ നാടുകടത്താനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ. എഫ്. ഐ-എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ 12 ദിവസമായി കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ഓഫീസ് പരിസരത്ത് നടത്തുന്ന രാപ്പകല്‍ സത്യാഗ്രഹസമരം ചൊവ്വാഴ്ച ഉച്ചയോടെ പിന്‍വലിച്ചു.
LDF MARCH

ഗുണ്ടാലിസ്റ്റു പ്രകാരമുളള തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പാനിയമം പ്രയോഗിക്കില്ലെന്നുമുളള ആഭ്യന്തരമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. നിയമസഭയില്‍ സബ് മിഷന്‍ വഴി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് വിഷയം ഉന്നയിച്ചത്. ഇതിനു മറുപടിയായാണ് ആഭ്യന്തരമന്ത്രി ഈ വിഷയത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post