കെട്ടിടം തകര്‍ന്നുവീണ് മംഗലാപുരം സ്വദേശി മരിച്ചു

Building attack

കണ്ണൂര്‍: പയ്യാമ്പലത്ത് പഴയ കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നു വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യാമ്പലം പള്ളിയാംമൂല കടല്‍ത്തീരത്ത് ചൊവ്വാഴ്ച പകല്‍ ഒരുമണിയോടെയാണ് അപകടമുണ്ടായത്.
മംഗലാപുരം സ്വദേശിയായ ഉദയ കുമാറാ (45) ണ് മരിച്ചത്. ഇയാളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുള്ള പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നത്. ഇതിന്റെ മുന്‍വശത്തായി പുതിയ കെട്ടിടം നിര്‍മിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചു നീക്കുമ്പോഴായിരുന്നു അപകടം.

തകര്‍ന്നുവീഴുന്ന ശബ്ദംകേട്ട് മറ്റു തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു. ഉദയകുമാര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. തൊഴിലാളികള്‍ തമ്മില്‍ പരസ്പരം അറിയാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ആരാണ് അപകടത്തില്‍ പെട്ടതെന്നു പോലും ആദ്യഘട്ടത്തില്‍ വ്യക്തമായിരുന്നില്ല. ഫയര്‍ഫോഴ്‌സും പോലീസും എത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഉദയകുമാറിനെ പുറത്തെടുത്തത്. ഇതിനകം മരണം സംഭവിച്ചിരുന്നു. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നും അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ്തിരച്ചില്‍ നടത്തി കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടില്ലെന്ന് ഉറപ്പാക്കുകയായിരുന്നു.

നിര്‍മാണ തൊഴിലാളികളുടെ കേന്ദ്രമായ തെക്കീബസാറില്‍ നിന്നും കരാറുകാരന്‍ വിളിച്ചു കൊണ്ടു പോയവരായിരുന്നു ഇവിടെ ജോലി ചെയ്തു വന്നിരുന്നത്. ഉദയകുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, Building, Mangalore, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post