മുസ്ലീം ലീഗ് അധികാരതര്‍ക്കത്തില്‍ ഉന്നതനേതാക്കള്‍ ഇടപെട്ടു

Muslim League
കണ്ണൂര്‍ നഗരസഭാദ്ധ്യക്ഷ പദവിയില്‍ സീനത്തിന് മുന്‍തൂക്കം

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള മുസ്ലീം ലീഗിലെ തര്‍ക്കത്തിന് പരിഹാരമായതായി സൂചന. കസാനക്കോട്ട വാര്‍ഡില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട സി .സീനത്തിനെ ചെയര്‍പേഴ്‌സനാക്കാനാണ് ഒടുവില്‍ ധാരണയായത്. നേരത്തേ റോഷ്‌നി ഖാലിദിന്റെയും സീനത്തിന്റെയും പേരാണ് ഉയര്‍ന്നുവന്നിരുന്നത്.

ജില്ലാ പഞ്ചായത്തംഗം, എളയാവൂര്‍ പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്‌റവര്‍ത്തിച്ച ഭരണപരിചയം ചൂണ്ടിക്കാട്ടിയാണ് റോഷ്‌നിയെ ഒരുവിഭാഗം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ കണ്ണൂര്‍ സിറ്റി മേഖലയിലുള്ള ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍, തങ്ങളുടെ മേഖലയിലുള്ള സീനത്തിനു വേണ്ടി രംഗത്തിറങ്ങുകയായിരുന്നു. ഈ ആവശ്യമുന്നയിച്ച് ഒപ്പുശേഖരിച്ച് ലീഗ് ജില്ലാ കമ്മി?റ്റിയെ ഇവര്‍ സമീപിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്ര സഹമന്ത്‌റിയും മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്‌റസിഡന്റുമായ ഇ .അഹമ്മദ് വിഷയത്തില്‍ ഇടപെട്ടത്.

നഗരസഭാകൗണ്‍സിലെ ചില അംഗങ്ങള്‍ സീനത്തിനെനഗരസഭാധ്യക്ഷയാക്കുന്നതില്‍ അമര്‍ഷം പ്‌റകടിപ്പിച്ചെങ്കിലും റോഷ്‌നിയെ പിന്തള്ളി സീനത്തിനു തന്നെ നറുക്കുവീഴുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. രണ്ടു ദിവസത്തിനകം അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ ധാരണപ്‌റകാരം കോണ്‍ഗ്‌റസിലെ എം സി ശ്‌റീജ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ലീഗിനു നഗരസഭാദ്ധ്യക്ഷ പദവി ലഭിച്ചത്. അധികാരകൈമാറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ലീഗും തമ്മിലുളള അസ്വാരസ്യം ഇതുവരെ അയഞ്ഞിട്ടില്ല. രണ്ടരവര്‍ഷത്തിനു ശേഷം ലീഗ് നേതൃത്വം നല്‍കിയ കത്തുപ്രകാരം എം. സി ശ്രീജ സ്ഥാനമൊഴിഞ്ഞിട്ടും വൈസ് ചെയര്‍മാനായ മുസ്ലീം ലീഗിലെ സി.സമീര്‍ സ്ഥാനമൊഴിയാത്തതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.

ഒരുമാസം കൂടി ചെയര്‍പേഴ്‌സണ്‍ പദവി നീട്ടിക്കിട്ടണമെന്ന് ഡി.സി.സി ആവശ്യപ്പെട്ടുവെങ്കിലും അതും ലീഗ് അംഗീകരിച്ചിരുന്നില്ല. അഴീക്കോട് നിയോജകമണ്ഡലം നല്‍കിയതിനാല്‍ ലീഗിന് നേരത്തെ തീരുമാനിച്ച പ്രകാരം നഗരസഭാദ്ധ്യക്ഷ പദവി കൈമാറേണ്ടെന്ന ചര്‍ച്ചയും കോണ്‍ഗ്രസില്‍ നടന്നിരുന്നു. കെ.സുധാകരന്‍എം. പിയടക്കമുളള നേതാക്കള്‍ ലീഗ് നേതൃത്വവുമായി ഈക്കാര്യത്തില്‍ ചര്‍ച്ച ചെയ്തുവെങ്കിലും അധികാരകൈമാറ്റം എന്ന പ്രവര്‍ത്തകരുടെ ആവശ്യത്തിനോടൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു നേതൃത്വം.

നേരത്തെ ലീഗിലുണ്ടായിരുന്ന ചേരിപ്പോര് വീണ്ടും ആവര്‍ത്തിക്കരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇ. അഹമ്മദ് ഉള്‍പ്പെടെയുളള നേതാക്കള്‍ പ്രവര്‍ത്തകരുടെ ഇംഗിതത്തിന് പച്ചക്കൊടി കാണിച്ചത്. എന്നാല്‍ സീനത്ത് ചെയര്‍പേഴ്‌സണ്‍ പദവിയില്‍ വരുന്നതിനോട് ലീഗ് കൗണ്‍സിലര്‍മാരില്‍ ഒരുവിഭാഗത്തിന് തീരെ താത്പര്യമില്ലാത്തത് കല്ലുകടിയാകുന്നുണ്ട്. പ്രാദേശികതാത്പര്യം മാത്രം പരിഗണിച്ച് നഗരസഭാദ്ധ്യക്ഷയെ തിരഞ്ഞെടുക്കരുതെന്ന് പ്രവര്‍ത്തകരില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നു. അതുകൊണ്ട് തന്നെ സീനത്തിന് നഗരസഭാധ്യക്ഷപദവി നല്‍കിയാല്‍ ലീഗില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായേക്കും. 

Keywords: Kerala, Kannur, Muslim League, Municipal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post