പയ്യാമ്പലം റിസോര്‍ട്ട് പെണ്‍വാണിഭം: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടും

Payyambalam-Resort, Kannur
പയ്യാമ്പലം: റിസോര്‍ട്ടില്‍ പെണ്‍വാണിഭത്തിനായി നിര്‍ദ്ധന യുവതികളെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടും. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. ഇ ഗംഗാധരന്‍ റിസോര്‍ട്ടിലെത്തി തെളിവെടുത്തു. പൊലിസ് നടത്തുന്ന അന്വേഷണത്തെകുറിച്ചും കേസിന്റെ പുരോഗതിയെ കുറിച്ചും കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. റിസോര്‍ട്ടില്‍ പെണ്‍വാണിഭത്തിനനായി എട്ട് യുവതികളെ എത്തിച്ചതായി റിസോര്‍ട്ട് മാനേജര്‍ പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

പയ്യാമ്പലം കല്‍പതീരം റിസോര്‍ട്ട് മാനേജരും കൂത്തുപറമ്പ് പാച്ചപൊയ്ക സ്വദേശിയുമായ കെ. രാജേന്ദ്രനാണ്(52)ടൗണ്‍ പൊലിസില്‍ മൊഴി നല്‍കിയത്. വിവാഹിതകളും വിധവകളുമായ യുവതികളെയാണ് ആലക്കോട് സ്വദേശിനിയായ റോസ് മേരിയുടെ ഒത്താശയോടെ എത്തിച്ചതെന്നാണ് മൊഴി. ഇതില്‍ രണ്ടുപേര്‍ വിധവകളാണ്.

രാജേന്ദ്രന്റെ മൊബൈല്‍ ഫോണിലെ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഭീഷണിപ്പെടുത്താനായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ പീഡനത്തിനിരയായ മൂന്ന് യുവതികളുടെ മൊഴിയും പൊലിസ് ശേഖരിച്ചു. താന്‍ പലപ്പോഴായി സ്ത്രീകളെ എത്തിച്ച് ഇടപാടുകാര്‍ക്ക് കാഴ്ചവച്ചിരുന്നുവെന്ന് രാജേന്ദ്രന്‍ പൊലിസ് ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് താന്‍ തന്നെയാണെന്നും രാജേന്ദ്രന്‍ സമ്മതിച്ചു. ഇടനിലക്കാരിയായ റോസ് മേരിക്കായി പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നവരെ സഹായിക്കുകയാണ് റോസ് മേരിയുടെ ജോലി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിന് മുഖ്യപങ്കുവഹിച്ചത് റോസ് മേരിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ വഞ്ചിക്കപ്പെട്ടുവെന്ന് പറയുന്ന യുവതികളില്‍ ചിലര്‍ പലതവണ റിസോര്‍ട്ടിലെത്തിയത് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പണത്തിനു വേണ്ടിയാണ് യുവതികള്‍ ഇവിടെ എത്തിയതെന്നാണ് മാനേജരുടെ മൊഴി. യുവതികളില്‍ ഭൂരിഭാഗവും പൊലിസിനു മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. മൊഴി നല്‍കിയവരാകട്ടെ തങ്ങളുടെ പേര്‍ വിവരങ്ങള്‍ പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടതിനു ശേഷമാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
30നും 40നും ഇടയില്‍ വയസുളള സ്ത്രീകളാണ് മൊഴി നല്‍കിയത്.

പൊലിസ് പിടിയിലായ മാനേജര്‍ രാജേന്ദ്രന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. റിസോര്‍ട്ടില്‍ പെണ്‍വാണിഭത്തിന് എത്തിയവരെകുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. ടൗണ്‍ സി. ഐ കെ.വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. യുവതികളുടെ വെളിപ്പെടുത്തിലിനെ തുടര്‍ന്ന് പ്രകോപതിരായ നാട്ടുകാര്‍ റിസോര്‍ട്ടിനു നേരെ അക്രമം നടത്തിയിരുന്നു. ഇതിനിടെ റിസോര്‍ട്ടില്‍ അതിക്രമിച്ചുകയറി വാച്ച്മാന്റെ മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ തോട്ടട അച്യുതാലയത്തില്‍ രജീഷിനെ അറസ്റ്റു ചെയ്തിട്ടുണ്ട്.

Keywords: Kerala, Kannur, Woman, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Payyambalam Resort.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post