കണ്ണൂര്‍: ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ്ക്ളാസ്സ് മജിസ്ട്രേട്ട് രാജേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മജിസ്ട്രേട്ട് നിയമസഭാ സ്പീക്കര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
2005 ല്‍ ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ബര്‍ണ്ണശ്ശേരിയില്‍ നടത്തിയ റോഡ് ഉപരോധ സമരത്തില്‍ രാജേഷ് പ്രതിയായിരുന്നു. എം.എല്‍.എയ്ക്കെതിരെ നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ജാമ്യക്കാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Keywords: Kerala, Kannur, T.V Rajesh, DYFI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment