കണ്ണൂര്‍: ഇറക്കുമതി ചെയ്യുന്ന കാസിയ സര്‍ക്കാര്‍ നിരോധിച്ചാല്‍ നമ്മുടെ നാട്ടിലെ സ്വന്തം സുഗന്ധദ്റവ്യ വിളയായ കറുവപ്പട്ടയ്ക്ക് നല്ല വില ലഭിക്കും. തളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ കറുവപ്പട്ട കൃഷിക്കാവും.
ഇതിനായി പതിറ്റാണ്ടുകളായി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പയ്യാമ്പലം സംഗീത ടാക്കീസിനു സമീപത്തെ ജോണ്സണ് വില്ലയിലെ ലിയനാര്‍ഡ് ജോണെന്ന കര്‍ഷകന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളാണിത്. കാര്യകാരണ സഹിതം കറുവപ്പട്ടയുടെ ഗുണഗണങ്ങളും കാസിയയുടെ ദോഷങ്ങളും ലിയനാര്‍ഡ് പലതവണ അധികൃതരുടെ കാതിലോതിയിട്ടും ബധിരകര്‍ണ്ണങ്ങളിലാണ് അതു പതിച്ചതെന്ന് കറുവപ്പട്ട കയറ്റുമതിക്കാരനും കൂടിയായ ജോണ്‍ പറയുന്നു.
ആയുര്‍വേദ മരുന്നിനായും മസാലയായും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജന വിളയായ കറുവപ്പട്ടയ്ക്കായി നിയമയുദ്ധം നടത്തിവരികയാണ് ഈ പയ്യാമ്പലം സ്വദേശി. നൂറുശതമാനം ആരോഗ്യപ്റധാനമായ കറുവപ്പട്ടയ്ക്കു പകരം വില കുറഞ്ഞ കാസിയ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മരുന്നിനും മസാലയ്ക്കും ഉപയോഗിക്കുന്നതിനെതിരെയാണ് ലിയനാര്‍ഡിന്റെ നിയമയുദ്ധം.
കാസിയയുടെ ഉപയോഗം വൃക്ക, കരള്‍ എന്നീ ആന്തരാവയവങ്ങള്‍ തകരാറിലാക്കുമെന്ന് ലിയനാര്‍ഡ് ആരോഗ്യവിദഗ്ദ്ധരുടെ റിപ്പോര്‍ട്ടുകള്‍ കാണിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുന്നു.
കാസിയയെ 2010 ഡിസംബര്‍ 15ന് ഫുഡ്സ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഫുഡ്സ് അഡല്ട്രനേഷന് ആക്റ്റ് 2006ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ആയുര്‍വേദത്തിനും മസാലയ്ക്കും കറുവപ്പട്ടയ്ക്കു പകരം കാസിയ ഉപയോഗിച്ചാല്‍ ആറുമാസം മുതല്‍ 10 വര്‍ഷം വരെ തടവും പിഴയും ചുമത്താം.
ഈ നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. കാസിയ കിലോക്ക് 120 രൂപയാണു വില. കറുവപ്പട്ടയ്ക്കാവട്ടെ 270 രൂപയും. വര്‍ഷം ഇന്ത്യയ്ക്കാവശ്യം 12000 മെട്റിക് ടണ്‍ കറുവപ്പട്ടയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ ഉത്പ്പാദനം 500 മെട്രിക് ടണ്ണിനു താഴെയാണ്. അതിനാല്‍ 400 മെട്രിക് ടണ്‍ കറുവപ്പട്ടയും 10,000 മെട്റിക് ടണ്ണിനു മുകളില്‍ കാസിയയും ശ്രീലങ്കയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുകയാണെന്ന് ജോണ്‍ ചൂണ്ടിക്കാണിക്കുന്നു.

Keywords: Kerala, Kannur, Farmer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment