കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തേക്ക് മുസ്ലീം ലീഗിലെ റോഷ്‌നിഖാലിദിന്റെ പേര് നിര്‍ദേശിക്കുമെന്ന് ജില്ലാ വൈസ് പ്രസിഡന്റെ് ബി പി ഫാറൂഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് റോഷ്‌നി ഖാലിദിനും സി. സീനത്തിനും വേണ്ടി രണ്ട് ഗ്രൂപ്പുകള്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ നറുക്കെടുപ്പിലൂടെയാണ് റോഷ്‌നിയെ നിശ്ചയിച്ചത്.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് റോഷ്‌നി ഖാലിദിനും സി. സീനത്തിനും വേണ്ടി രണ്ട് ഗ്രൂപ്പുകള്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ നറുക്കെടുപ്പിലൂടെയാണ് റോഷ്‌നിയെ നിശ്ചയിച്ചത്.
നഗരസഭയില്‍ രണ്ടര വര്‍ഷം കോണ്‍ഗ്രസും ലീഗുമാണ് ചെയര്‍മാന്‍ സ്ഥാനം പങ്കിടുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ ചെയര്‍പേഴ്‌സണ്‍ എം സി ശ്‌റീജ രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ലീഗിലെ പ്രശ്‌നം കാരണം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള തീരുമാനം വൈകുകയായിരുന്നു. ഇലക്ഷന്‍ കമ്മീഷന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ജൂണ്‍ മൂന്നിന് പുതിയ ചെയര്‍മാന്‍ സ്ഥാനമേല്‍ക്കും. നിലവില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണാനാണ് റോഷ്‌നി.
ഈ സ്ഥാനത്ത് സി സീനത്തിനെ നിശ്ചയിക്കും. മൂന്നാമത് ലഭിക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെ പിന്നീട് നിശ്ചയിക്കും. വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ ടി ഒ മോഹനനാണ് സാധ്യത. അങ്ങിനെ വന്നാല്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലീഗിന് ലഭിക്കും.വാര്‍ത്താസമ്മേളനത്തില്‍ സി .സമീര്‍, അഷ്‌റഫ് ബംഗാളി മൊഹല്ല, ടി കെ നൗഷാദ്, പി എ തങ്ങള്‍, പി കെ ഇസ്മായില്‍, ഒ ഇസ്മായില്‍ എന്നിവരും പങ്കെടുത്തു.

Keywords: Kerala, Kannur, Roshni Khalid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment