കവര്‍ച്ച കേസില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റു ചെയ്തു

Arrested
കണ്ണൂര്‍: തിരുവനന്തപുരം സ്വദേശിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റു ചെയ്തു. വാരം എളയാവൂര്‍കോളനിയിലെ പകിടേരി വീട്ടില്‍ മണികണ്ഠന്‍(36) ഇ. ദീപുകുമാര്‍, കൂടാളിപൂവത്തൂരിലെ പാറക്കണ്ടി വീട്ടില്‍ ശിവദാസ്(33) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ അഞ്ചിന് താവക്കരയില്‍വെച്ച് തിരുവനന്തപുരം സ്വദേശി വിജയനെ കൊളളയടിച്ച നാലംഗ സംഘത്തില്‍പ്പെട്ടവരാണിവര്‍. മൊബൈല്‍ ഫോണും നാലായിരം രൂപയും കവര്‍ന്നുവെന്നായിരുന്നു വിജയന്റെ പരാതി.

Keywords: Kerala, Kannur, Arrest, Thiruvananthapuram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post