പോപ്പുലര്‍ ഫ്രണ്ട്: 7പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ റെയ്ഡ് നടത്തി പിടിയിലായവരില്‍ ഏഴു പേരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്യലിനു ശേഷം തിരികെ കോടതിയില്‍ ഹാജരാക്കി. പുതുതായി ഏഴു പേരെ കൂടി ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അതിനിടെ ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് സംഘാംഗങ്ങള്‍ക്ക് പണം എത്തിച്ചുകൊണ്ടിരുന്നത് ഗള്‍ഫില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പണം അയച്ചുകൊടുത്തയാളിനെ കുറിച്ച് അന്വേഷിച്ചുവരികയാണ്.
Popular Front, Kannur, police

അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന 21 പേരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തവരെ കോടതിയില്‍ ഹാജരാക്കി വീണ്ടും പുതുതായി ഏഴു പേരെ കസ്റ്റഡിയില്‍ വാങ്ങിയത്. അടുത്ത ഏഴു പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

മുഴപ്പിലങ്ങാട്ടെ പി. ജംഷീര്‍ (20), കോട്ടൂരിലെ ഒ.കെ. ആശിഖ് (26), എടക്കാട് ബീച്ച് റോഡിലെ എ.പി. മിസാജ് (25), തലശ്ശേരി നെട്ടൂറിലെ മുഹമ്മദ് അബ്‌സീര്‍ (20), കോയ്യോട്ടെ സി. അജ്മല്‍ (21), കെ.സി. ആഷിം (24), എടക്കാട് ബീച്ച് റോഡിലെ എ.ജെ. ഫൈസല്‍ (21), എന്നിവരെയാണ് വ്യാഴാഴ്ച ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവര്‍ ഏഴു മുതല്‍ പതിനാലു വരെ പ്രതികളാണ്. അഞ്ചു ദിവസത്തേയ്ക്കാണ് ഇവരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ്സ് കോടതി (രണ്ട്) പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലുള്ളവരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോകുന്നുണ്ട്. ഇവരുടെ മൊഴികളിലെ വിശ്വാസ്യത ഉറപ്പുവരുത്താനാണിത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലുള്ളവരെ കൊണ്ടുപോയിട്ടുണ്ട്. ഇതേ സമയം തന്നെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മറ്റു തരത്തിലുള്ള അന്വേഷണവും നടത്തിവരുന്നുണ്ട്. ചോദ്യം ചെയ്തവര്‍ നേരത്തെ നടത്തിയ യാത്രയെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.

Keywords: Kerala, Kannur, Arrest, popular Front, police, custody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post