പരിയാരത്ത് ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു

പരിയാരം: സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും അനിശ്ചിതകാല സമരം തുടങ്ങി. സര്‍ക്കാര്‍പ്രഖ്യാപിച്ച നിരക്കില്‍ സ്‌റ്റൈപ്പന്റ് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതിനെ തുടര്‍ന്ന് അത്യാഹിത, തീവ്രപരിചരണവിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. പണിമുടക്കിയ ജൂനിയര്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ആശുപത്രി കോമ്പൗണ്ടില്‍ പ്രകടനം നടത്തുകയും അക്കാദമി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.
Doctors strike


കഴിഞ്ഞ മാസം 25ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇതേ ആവശ്യമുന്നയിച്ച് സൂചനാ പണിമുടക്ക് നടത്തിയിരുന്നു. പ്രശ്‌നപരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച അനിശ്ചിതകാലസമരമാരംഭിച്ചത്. ഡോക്ടര്‍മാരായ സി.കെ ജിനു, കെ. എം ഷമില്‍, അന്‍വര്‍, അശ്വിന്‍, സുരേഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Keywords: Kerala, Pariyaram, Doctor, Kannur, strike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post