കവിതാലാപനമത്സരം നടത്തി

M-C-Sreeja, Kannur
കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കവിതാലാപന മല്‍സരം നടത്തി. 20 വയസ്സിന് താഴെയുള്ളവരുടെ ജൂനിയര്‍ വിഭാഗത്തില്‍ കെ എസ് യദുനാഥ് (ലിസ്‌കോ ലൈബ്രറി, ഉളിക്കല്‍), ഐ വി അമൃത( സി എച്ച് കണാരന്‍ സ്മാരക ലൈബ്രറി, പണ്ണേരി), വി എസ് വിസ്മയ (ദേശസേവിനി വായനശാല, കടമ്പൂര്‍) എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ മൂന്ന് സ്ഥാനം നേടി.

സ്മൃതി സജീവന്‍ (മാവിലായി പൊതുജന വായനശാല), സി പി ഷിന്‍സി മോഹന്‍ (റീഡേഴ്‌സ് സെന്റര്‍ വയലളം), വിദ്യാബാലകൃഷ്ണന്‍ (ദേശസേവിനി വായനശാല, കടമ്പൂര്‍) എന്നിവര്‍ സീനിയര്‍ വിഭാഗത്തിലും ജേതാക്കളായി.

ബുധാനാഴ്ച നടന്ന സാംസ്‌കാരിക സമ്മേളനം കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം സി ശ്രീജ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷനായി. ആകാശവാണി പ്രോഗ്രാം ഡയരക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ സമ്മാനം വിതരണം ചെയ്തു. ഏറമ്പള്ളി രവീന്ദ്രന്‍ സംസാരിച്ചു. സി എച്ച് ബാലകൃഷ്ണന്‍ സ്വാഗതവും കെ ശിവദാസന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Poem, Competition, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post