നാറാത്ത് കേസിലെ പ്രതിയെ പൊലിസ് കളളക്കേസില്‍ കുടുക്കിയെന്ന് ബന്ധുക്കള്‍


Narathcase
കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ഫ്രണ്ട് ആയുധപരിശീലനക്യാമ്പില്‍ നിന്നും പിടികൂടിയെ കേസിലെ പ്രതിയെ പൊലിസ് കളളക്കേസില്‍ കുടുക്കിയെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുടുക്കിമെട്ടയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ഫഹദ് ട്രാവല്‍ ഏജന്‍സി നടത്തുന്നയാളാണ്. ട്രാവല്‍ ഏജന്‍സി മുഖാന്തിരം വിദേശയാത്ര നടത്താന്‍ അപേക്ഷകര്‍ നല്‍കിയ രേഖകള്‍ പിടിച്ചെടുത്ത് വിദേശബന്ധം ആരോപിക്കുകയാണ് പൊലിസ് ചെയ്യുന്നത്.

ഫഹദിന്റെ വിദേശത്തുളള സുഹൃത്തുക്കളും ബന്ധുക്കളും ഇയാളുടെ അക്കൗണ്ട് വഴിയാണ് വീടുകളിലേക്ക് പണം അയക്കാറുളളത്. ഇതു വിദേശത്തു നിന്നുളള സാമ്പത്തിക ഇടപാടായി പൊലിസ് ചിത്രീകരിക്കുകയാണ്. ഫഹദിന്റെ വീട്ടില്‍ ഇതുവരെ പൊലിസ് റെയ്ഡ് നടത്തിയിട്ടില്ല. ട്രാവല്‍ ഏജന്‍സിയില്‍ നിന്നും പൊലിസ് എടുത്തുകൊണ്ടു പോയ രേഖകളൊന്നും തന്നെ രാജ്യദ്രോഹവുമായി ബന്ധമുളളതല്ല. ഈക്കാര്യം പൊലിസ് തങ്ങളുടെ സാന്നിദ്ധ്യത്തില്‍ തന്നെ സ്‌റ്റേഷനില്‍ വച്ച് രേഖപ്പെടുത്തുകയും തങ്ങള്‍ വായിച്ചുനോക്കി ഒപ്പിട്ടു നല്‍കുകയും ചെയ്തതാണ്.

എന്നാല്‍ ഇതിനു ശേഷം രേഖകളെല്ലാം തീവ്രവാദ ബന്ധമുളളവയാണെന്ന് വരുത്തി തീര്‍ക്കാനാണ് പൊലിസും മാധ്യമങ്ങളും ശ്രമിക്കുന്നത്. ഫഹദിന്റെ ഉള്‍പ്പെടെ പിടിയിലായവരുടെ ഫോട്ടോകള്‍ ഫ്‌ളക്‌സില്‍ പ്രിന്റ് ചെയ്ത് ബോര്‍ഡുകളാക്കി രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക എന്നെഴുതിവച്ച് ചിലര്‍ പ്രചാരണം നടത്തുകയാണ്. ഒരാള്‍ കുറ്റവാളിയാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാല്‍ കോടതി ഇക്കാര്യം വ്യക്തമാക്കുന്നതിനു മുമ്പ് തന്നെ കുടുംബത്തെ ഒന്നടങ്കം ഒറ്റപ്പെടുത്തുന്ന രീതിയില്‍ നടത്തുന്ന പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫഹദിന്റെ സഹോദരി ഭര്‍ത്താവ് സമറാന്‍ പറഞ്ഞു. സുഹ്വത്തുക്കളായ സജില്‍, അബ്ദുല്‍ ഖാദര്‍, ഷഫീഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Narath case, Police, family, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post