കൊലപാതക കേസിലെ പ്രതി കീഴടങ്ങി

പേരാവൂര്‍: കൊലപാതക കേസില്‍ പിടികൂടാനുണ്ടായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. പോത്തുകുഴിയിലെ കട്ടന്‍രാജുവധക്കേസിലെ മൂന്നാം പ്രതി ശിവപുരത്തെ അബ്ദുല്‍ അസീസാ(32) ണ് മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസിലെ 12 പ്രതികളില്‍ പത്തുപേര്‍ അറസ്റ്റിലായി.
Arrest

2009 നവംബര്‍ ഒമ്പതിന് തൃക്കടാരിപ്പൊയിലില്‍ നിന്നും കാറില്‍ തട്ടിക്കൊണ്ടുപോയി പോത്തുകുഴിക്കു സമീപം ആളൊഴിഞ്ഞ പ്രദേശത്തുവച്ച് രാജുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ ഇനിയും പിടികിട്ടാത്ത എട്ടാം പ്രതി ഇസ്മയിലിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജു.

Keywords: Kerala, Kannur, Peravoor, Arrest, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post