മുഖംമൂടി ധരിച്ച് വൃദ്ധയുടെ മാലകവര്‍ന്ന യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠാപുരം: ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയുടെ കഴുത്തില്‍ നിന്നും മൂന്നരപവന്റെ മാലവകവര്‍ന്ന യുവാവ് അറസ്റ്റില്‍. മുഖം മൂടി ധരിച്ചെത്തി ചുഴലി കൊളത്തൂരിലെ കിഴക്കെപുരിയില്‍ നാരായണിയുടെ (65) മാലകവര്‍ന്ന കേസില്‍ കുളത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം റോഡ് ജംഗ്ഷനില്‍ താമസിക്കുന്ന നിച്ചം പടമ്മില്‍ സത്യനെയാ(41)ണ് കൊളത്തൂരില്‍ വച്ച് ശ്രീകണ്ഠാപുരം എസ്. ഐ കെ.സുധീര്‍ കുമാറും സംഘവും അറസ്റ്റു ചെയ്തതത്.
Sathyan

കഴിഞ്ഞ 23ന് രാത്രി ഏഴരയ്ക്കാണ് നാരായണിയുടെ മാലകര്‍ന്നത്. ടോയ് ലെറ്റില്‍ പോയി വീടിനകത്ത് കയറവെ പുറകിലൂടെ വന്നാണ് മാല പൊട്ടിച്ചെടുത്തത്. ഓടിരക്ഷപ്പെടുന്നതിനിടെ ഇയാളുടെ മുഖം മൂടി സ്ഥലത്ത് അഴിഞ്ഞുവീണിരുന്നു. കവര്‍ച്ച നടത്തിയ ഉടന്‍ ഓടിയെത്തിയവരുടെ കൂട്ടത്തില്‍ സത്യനുമുണ്ടായിരുന്നു.

കവര്‍ച്ച നടത്തി ഓടുന്നതിനിടയില്‍ കാലിനേറ്റ മുറിവാണ് നേരത്തെ പലകേസുകളിലും പൊലിസ് സംശയിച്ചിരുന്ന സത്യനെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചത്. മാല ഇയാളുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘത്തില്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ പി. മനോഹരന്‍, ടി.രാജീവന്‍, മൊയ്തീന്‍, അഷ്ടമൂര്‍ത്തി എന്നിവരും പങ്കെടുത്തു.

Keywords: Kerala, Kannur, Arrest, Robbery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post