കുഞ്ഞിമംഗലം: ചരിത്രമുറങ്ങുന്ന കുഞ്ഞിമംഗലത്തെ കോളങ്കട തറവാട് മുറ്റത്ത് സ്മരണകള്‍ പങ്കുവച്ച് നാലുതലമുറകള്‍ ഒത്തുചേര്‍ന്നത് കൗതുകമായി. വിദേശരാജ്യങ്ങളില്‍ കഴിയുന്നവരുള്‍പ്പെടെ അഞ്ഞൂറിലേറെ പേര് പങ്കെടുത്ത ഒത്തുചേരല്‍ തറവാട്ടിലെ പൂര്വ്വാശ്രമി സാധു വിനോദ്ജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കുടുംബസങ്കല്പ്പം ആധുനിക ജീവിതത്തില്‍ എന്ന വിഷയത്തില്‍ കെ. എന്‍. രാധാകൃഷ്ണന് പ്രഭാഷണം നടത്തി. രാഘവന് നായര്‍, സുരേഷ്ബാബു, ലക്ഷ്മണന്, ശാന്തകുമാര്‍, മുകുന്ദന്, ജലേഷ്, രമേശന്, വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
Keywords: Kerala, Kannur, Kunhimangalam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment