കണ്ണൂര്‍: വ്യാജ ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് കര്‍ണ്ണാടക സര്‍ക്കാരിന്റെ പണം തട്ടിയ യുവാവിനെ കൊല്‍ക്കത്തയില്‍ നിന്നും അറസ്റ്റു ചെയ്തു. കൊല്‍ക്കത്ത പാര്‍ണശ്രീ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചന്ദന്‍ ശുക്‌ളയെ(29) യാണ് കണ്ണൂര്‍ ടൗണ്‍ എസ്. ഐ കെ. പി.ടി ജലീലും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വ്യാജ ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് മൈസൂര്‍ എംപ്‌ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് വകുപ്പില്‍ നിന്നും നാലുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ചന്ദന്‍ ശുക്‌ള. വ്യാജ ചെക്കുകള്‍ എച്ച്. ഡി. എഫ്.സിബാങ്കില്‍ സമര്‍പ്പിച്ച് എസ്.ബി. ഐ കണ്ണൂര്‍ ശാഖ മുഖാന്തിരം പണംമാറുകയായിരുന്നു. 2012 ജൂലായ് ഏഴിനാണ് തട്ടിപ്പ് നടത്തിയത്. ഇതു മനസിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി ഒന്‍പതിന് ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.
കണ്ണൂരില്‍ നിന്നും മുങ്ങിയ ഇയാള്‍ കൊല്‍ക്കത്തയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് കൊല്‍ക്കത്തയിലെത്തി പാര്‍ണശ്രീ പൊലിസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്.

Keywords: Kerala, Kannur, Fake Cheque, Karnataka, Government, Man Arrest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment