എയര്‍ഗണ്ണുപയോഗിച്ച് പക്ഷികളെ വെടിവച്ചുകൊന്നയാള്‍ അറസ്റ്റില്‍


Air Gun, Mambaram
മമ്പറം: എയര്‍ഗണ്ണുപയോഗിച്ച് പക്ഷികളെ വെടിവച്ചുകൊന്ന പയ്യാവൂര്‍ സ്വദേശിയെ പൊലിസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെ മമ്പറം ഓടക്കടവ് റോഡിനടുത്തുളള വയലില്‍ വച്ചാണ് ചന്ദനക്കാംപാറയില കുന്നത്ത് സെബാസ് റ്റിയനെ (43) അറസ്റ്റു ചെയ്തത്. വാഹനത്തിലെത്തിയ ഇയാള്‍ ഓടക്കടവിലെ കുണ്ടുകണ്ടി വയലില്‍വെച്ച് ഒരുദേശാടനപക്ഷി, രണ്ട് കാക്ക, രണ്ട് കൊക്ക് എന്നിവയെ വെടിവെച്ചിടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.

എയര്‍ഗണ്ണിനോടൊപ്പം 150 വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ച ടാറ്റ അഡൈഞ്ചര്‍കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഗള്‍ഫില്‍ നിന്നും അവധിക്ക് വന്നതാണ് സെബാസ് റ്റിയന്‍. പക്ഷിവേട്ട ഇയാളുടെ ഹോബിയാണെന്നാണ് പൊലിസിനു നല്‍കിയ മൊഴി. പ്രതിയെ ഫോറസ്റ്റിന് കൈമാറുമെന്ന് കൂത്തുപറമ്പ്‌പൊലിസ് അറിയിച്ചു.

Keywords: Kerala, Kannur, Mambaram, Gun, Birds, arrest, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post