ടി. പി വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കണ്ണൂരിലെ നേതാക്കള്‍: കെ.കെ രമ

കണ്ണൂര്‍: ടി. പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കണ്ണൂരിലെ നേതാക്കളാണെന്ന് ടി.പിയുടെ ഭാര്യയും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവുമായ കെ.കെ രമ പറഞ്ഞു. കണ്ണൂരില്‍ ടി. പി ചന്ദ്രശേഖരന്‍ അനുസ്മരണ സമിതി നടത്തിയ ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. കേരളസര്‍ക്കാര്‍ അന്വേഷണ പരിധിയില്‍ സമ്മര്‍ദ്ദം നേരിട്ടതുകൊണ്ടാണ് മുകളിലോട്ട് പോകാത്തത്. കോഴിക്കോട്ടെയും കണ്ണൂരിലെയും ഉന്നതരായ നേതാക്കള്‍ മെനക്കെട്ടു പണിയെടുത്ത് നടപ്പിലാക്കിയതാണ് ടി.പിയുടെ കൊലപാതകം. കേസിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ചാല്‍ കണ്ണൂരിലെ നേതാക്കളുടെ പങ്ക് വെളിച്ചത്തുവരുമെന്നും രമ പറഞ്ഞു.
K.K Rama, Kannur

2008ലാണ് ടി.പി ആര്‍. എം. പി രൂപീകരിച്ചത്. 2009ല്‍ മൂന്നുതവണ ടി.പിയെ വധിക്കാന്‍ ശ്രമം നടന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതു അന്നത്തെ ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണനാണ് പൂഴ്ത്തിയത്. വി. എസിനു പോലും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറയുന്നവര്‍ എന്തിനാണ് കോടതിയില്‍ കൊടിസുനിയടക്കമുളള ഏഴംഗ ക്രിമിനല്‍ സംഘത്തെ സംരക്ഷിക്കുന്നത്. അക്രമവും ഗുണ്ടായിസവും നടത്തുന്ന സി.പി. എമ്മിന് മാടമ്പി നേതൃത്വമാണുളളത്.ചന്ദ്രശേഖരനെ കൊന്നത് എന്തിനാണെന്ന് ഇവര്‍ കേരളത്തിലെ പൊതുസമൂഹത്തോട് പറയണം.

ആര്‍.എം.പി യു.ഡി.എഫിന്റെ കൂടെ നിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്ല. സാധാരണക്കാരന്റെയും ഭാരം ചുമക്കുന്നവന്റെയും കൂടെ നില്‍ക്കുന്ന പാര്‍ട്ടിയാണിത്. മാര്‍ക്‌സിയന്‍ ആശയത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ആര്‍. എം.പി പ്രവര്‍ത്തിക്കും. കഴിഞ്ഞ മേയ് നാലിന് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷം നിരവധിയാളുകള്‍ പുതിയ ഇടതുപക്ഷബദലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തന്നെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ആര്‍. എം. പിയെ ആക്രമം കൊണ്ടല്ല ആശയം കൊണ്ടാണ് സി. പി. എം നേരിടേണ്ടെതെന്നും രമ കൂട്ടിച്ചേര്‍ത്തു. സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനത്തില്‍ കെ.സി ഉമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബര്‍ലിന്‍കുഞ്ഞനന്തന്‍ നായര്‍, അഡ്വ. ജയശങ്കര്‍, പി. പി മോഹനന്‍, രമയുടെ പിതാവ് കെ. മാധവന്‍, ഡോ.ഡി.സുരേന്ദ്രനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur K.K Rama, T.P Chandrashekaran, Murder, wife, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post