കര്‍ഷകസംഘം ജില്ലാസമ്മേളനം സമാപിച്ചു

Karshaka Sangam district conference
പിലാത്തറ: കര്‍ഷകപോരാട്ടങ്ങളിലൂടെ മണ്ണിനെ ചുവപ്പിച്ച കര്‍ഷകസംഘം ജില്ലാസമ്മേളനം സമാപിച്ചു. പിലാത്തറ കൈരളി ഓഡിറ്റോറിയത്തില്‍ (പയ്യരട്ട രാമന്‍ നഗറില്‍) കഴിഞ്ഞ മൂന്നുദിവസമായി നടന്നുവരുന്ന സമ്മേളനമാണ് സമാപിച്ചത്.

O.V Narayanan, Karshaka Sangam
O.V Narayanan
സാമപന ദിവസമായ ഞായറാഴ്ച ചര്‍ച്ചയ്ക്കുളള മറുപടിയും പുതിയഭാരവാഹികളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. വൈകിട്ട് പിലാത്തറ ടി.ഗോവിന്ദന്‍ നഗറില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു.

പീരക്കാംതോട് കേന്ദ്രീകരിച്ച ബഹുജനപ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കിസാന്‍സഭ ജനറല്‍ സെക്രട്ടറി കെ. വരദരാജന്‍ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

Vathsan Panoli, Karshaka Sangam
Vathsan Panoli

കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ഒ വി നാരായണനെയും സെക്രട്ടറിയായി വത്സന്‍ പനോളിയെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. സി വി മാലിനി, ഇ പി തമ്പാന്‍, കെ വി ഗോവിന്ദന്‍ (വൈസ് പ്രസിഡന്റ്), എം പ്രകാശന്‍, എം വേലായുധന്‍, പി ഗോവിന്ദന്‍ (ജോയിന്റ് സെക്‌റട്ടറി), സി എച്ച് ബാലകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ജില്ലാ കമ്മിറ്റിയില്‍ 50 അംഗങ്ങളുണ്ട്.


Keywords: Kerala, Pilathara, Conference, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post